Flash News

6/recent/ticker-posts

പൊന്നാനിയിൽ പി.ശ്രീരാമകൃഷ്ണൻ; തവനൂരിൽ കെ.ടി.ജലീൽ; മലപ്പുറത്ത് സിപിഐഎം സാധ്യത പട്ടിക

Views
മലപ്പുറത്ത് സിപിഐഎമ്മിന്റെ സാധ്യത പട്ടിക തയാറായി. നിലമ്പൂരിൽ പി.വി അൻവറിന്റെയും പൊന്നാനിയിൽ പി.ശ്രീരാമകൃഷ്ണന്റേയും തവനൂരിൽ കെ.ടി.ജലീലിനേയും ഉൾപ്പെടുത്തിയാണ് മലപ്പുറത്ത് സിപിഐഎം സാധ്യത പട്ടിക തയാറാക്കിയത്.

പെരിന്തൽമണ്ണയിൽ മുൻ ലീഗ് നേതാവും മലപ്പുറം നഗരസഭ ചെയർമാനുമായ കെ.പി.മുഹമ്മദ് മുസ്തഫ പരിഗണനയിലുണ്ട്. താനൂരിൽ വി.അബ്ദുറഹിമാനും തിരൂരിൽ ഗഫൂർ പി ലില്ലീസും പരിഗണനയിലുണ്ട്.
മങ്കടയിൽ ടികെ റഷീദലിയും തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലകത്തും സ്ഥാനാർത്ഥിയായേക്കും


Post a Comment

1 Comments

  1. വളരെ നല്ല കാര്യം . ശ്രീ. KM മാണി ബജറ്റ് അവതരിപ്പിച്ചപ്പോൾ സ്പീക്കറുടെ ഡയസ്സിൽക്കയറി ഏറ്റവും കൂടുതൽ ഫർണിച്ചറുകളും ഏറ്റവും കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങളും നശിപ്പിച്ചു ലോകത്തുള്ള മുഴുവൻ മലയാളികളുടെയും "ബഹുമാനം" നേടിയ മഹാന്മാരെ ജയിപ്പിക്കാൻ മലപ്പുറത്തുകാരുടെ തലയിൽ വീണ്ടും കെട്ടിവെച്ചത് ഏറ്റവും മഹത്തായ കാര്യം തന്നെ . ഡോളർകടത്തും സ്വർണ്ണക്കടത്തും കുഴൽപ്പണബിസിനസ്സും ഒരു രാജ്യദ്രോഹപ്രവർത്തനം ആണെന്ന് ഇന്നും മലപ്പുറത്തെ വിദ്യാസംപന്നരായ സഖാക്കൾ പോലും വിശ്വസിക്കാത്ത സ്ഥിതിക്ക് ഇത്തരം രാജ്യസ്നേഹികളൊക്കെ മലപ്പുറം ജില്ലയിലല്ലാതെ വേറെയെവിടെ മത്സരിക്കും ?. സ്വർണ്ണക്കടത്തുവിപ്ലവവും ഡോളർക്കടത്തുവിപ്ലവവും നീണാൾ വാഴട്ടേ. ഇങ്കുലാ ചിന്താവാ .

    ReplyDelete