Flash News

6/recent/ticker-posts

വിടവാങ്ങിയത് ആധുനിക ദുബായ് സൃഷ്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഭരണാധികാരി..

Views


UAE വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായ  ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരനാണ് അന്തരിച്ച ഷെയ്ഖ് ഹംദാൻ ബിൻ  റാഷിദ് അൽ മക്തും..  ദുബായി ഉപ ഭരണാധികാരി കൂടിയായിരുന്നു..

UAE സ്ഥാപിതമായ 1971 മുതല്‍ ധനകാര്യ മന്ത്രിസ്ഥാനത്ത് സജീവമായിരുന്നു ശൈഖ് ഹംദാൻ. രാജ്യത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വേള്‍ഡ് ട്രേഡ് സെന്റര്‍, ദുബായ് പ്രകൃതി വാതക കമ്പനി, ദുബായ് മുനിസിപ്പാലിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെയും നേതൃപദവി അലങ്കരിച്ചിട്ടുണ്ട്..

UAE എന്ന രാജ്യം കെട്ടിപ്പടുക്കുന്നതിൽ 1971 ൽ  അബുദാബി ഭരണാധികാരി കൂടിയായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാൻ  നേതൃത്വം നൽകിയപ്പോൾ അദ്ദേഹത്തിന്റെ  സന്തതസഹചാരിയും അന്ന് ദുബായ് ഭരണാധികാരിയും  ആയിരുന്ന ഷെയ്ഖ് റാഷിദ് ബിൻ അൽ മഖ്തൂ മിന്റെ മകനുമായ ശൈഖ് ഹംദാൻ ധനകാര്യ മേഖലയിൽ കാണിച്ച മികവും ദീർഘവീക്ഷണവും കണക്കിലെടുത്ത് ധനകാര്യ വകുപ്പ് തന്നെ അദ്ദേഹത്തിന് നൽകുകയായിരുന്നു. പിതാവിന്റെ മരണശേഷം ദുബായിയുടെ ഭരണ നേതൃത്വത്തിലേക്ക് ജേഷ്ഠ സഹോദരൻ ശൈഖ് മഖ്ദൂം കടന്നുവന്നപ്പോൾ ധനകാര്യ മന്ത്രിയായി തന്നെ തുടർന്നു.
വർഷങ്ങളോളം ധനകാര്യ മന്ത്രിയായി തന്നെ തുടർന്നു. 
ശൈഖ് മഖ്ദൂമിന്റെ  മരണശേഷം തന്റെ സഹോദരനായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ന്റെ കയ്യിലേക്ക് ദുബായ് ഭരണാധിപത്യം വന്നു ചേർന്നപ്പോഴും ശൈഖ് ഹംദാൻ ധനകാര്യ മന്ത്രിയായി തന്നെ ക്യാബിനറ്റ് റാങ്കിൽ തുടർന്നു..

സഹോദരനായ ഷെയ്ഖ് മുഹമ്മദ് ബിൻ അൽ റാഷിദ് മക്തുമിന്റെ ഭരണനേതൃത്വവും ദീർഘവീക്ഷണവും ആധുനിക ദുബായ് കെട്ടിപ്പടുക്കുന്നതിൽ കാണിച്ച അതീവജാഗ്രതയും ലോകരാജ്യങ്ങൾ മുഴുവൻ ദുബായ് എന്ന നഗരത്തിലേക്ക് കേന്ദ്രീകരിക്കുന്നതിൽ കാണിച്ച ഉത്സാഹവും അതിന്റെ വിജയവും ദുബായ് എന്ന നഗരത്തെ ലോക ബിസിനസ് ഹബ്ബ്  ആക്കി മാറ്റിയതിലുള്ള കഴിവും ചർച്ചയായി മാറിയപ്പോഴും അതിനു പിന്നിൽ നിഴലായി സഹോദരനോടൊപ്പം ലോകസാമ്പത്തിക നയങ്ങൾ  പഠിച്ചു കൊണ്ട്  UAE എന്ന രാജ്യത്തിന്റെ വളർച്ചക്കു നിദാനമായ..സാമ്പത്തികനയങ്ങളും സ്രോതസ്സുകളും പരിഷ്കരിച്ചു കൊണ്ട് ആധുനിക ദുബായ് കെട്ടിപ്പടുത്ത ഭരണാധികാരി കൂടിയായിരുന്നു അന്തരിച്ച ശൈഖ് ഹംദാൻ..
ആദരാഞ്ജലികൾ അർപ്പിക്കുന്നു..




Post a Comment

1 Comments

  1. ഇന്നാലില്ലാഹി വ ഇന്നാഇലൈഹി റാജിഊൻ. ഈശ്വരന്റെ കാരുണ്യം പരേതത്മാവിനോട് കൂടെ സദാ ഉണ്ടായിരിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.

    ReplyDelete