Flash News

6/recent/ticker-posts

സോളാർ പീഡനക്കേസിൽ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് തെളിവില്ലെന്ന് എല്ലാവര്‍ക്കുമറിയാം, സത്യം അധികനാള്‍ മൂടിവെയ്ക്കാനാകില്ല; സോളാറില്‍ ഉമ്മന്‍ ചാണ്ടി

Views
സോളാർ പീഡനക്കേസിൽ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്  തെളിവില്ലെന്ന് എല്ലാവര്‍ക്കുമറിയാം, സത്യം അധികനാള്‍ മൂടിവെയ്ക്കാനാകില്ല; സോളാറില്‍ ഉമ്മന്‍ ചാണ്ടി.


 തിരുവനന്തപുരം: സോളാർ പീഡനക്കേസ് യാതൊരുവിധ തെളിവുകളുമില്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ എടുത്ത കേസാണെന്ന് ഉമ്മൻ ചാണ്ടി. രാഷ്ട്രീയ എതിരാളികൾക്കെതിരേ ഹീനമായ അവസരം ഉപയോഗപ്പെടുത്തുക എന്നത് ലക്ഷ്യമിട്ട് കൊണ്ടുവന്നതാണിത്. സർക്കാരിനും ഇക്കാര്യം ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും എന്നിട്ടും രാഷ്ട്രീയമായ ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സോളാർ പീഡനക്കേസിൽ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

കേസിലെ പരാതിക്കാരി എഴുതിയ കത്ത് കമ്മീഷന്റെ റിപ്പോർട്ടിന്റെ ഭാഗമാക്കാൻ പാടില്ലെന്നും അതിൻമേൽ യാതൊരു നടപടിയും എടുക്കാൻ പാടില്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. അത്കൊണ്ട് അവസാനിക്കേണ്ട കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ, രാഷ്ട്രീയ എതിരാളികളെ അപമാനിക്കാൻ കൊണ്ടുവന്നതാണ്. തെളിവില്ല എന്നത് എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് ജാമ്യമില്ലാ വകുപ്പ് ഇട്ട് കേസെടുത്തിട്ടും മുൻകൂർ ജാമ്യത്തിനോ എഫ്ഐആർ റദ്ദാക്കാനോ പോകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

" ഈ കേസ് കഴിഞ്ഞ രണ്ട് കൊല്ലമായി നിലനിൽക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന് വേണമെങ്കിൽ എന്നെ അറസ്റ്റ് ചെയ്യാം. അറസ്റ്റിന് ശേഷം നിയമപരമായി നീങ്ങാം എന്ന നിലപാടാണ്. ഞാൻ നിയമനടപടി സ്വീകരിച്ചതുകൊണ്ടാണ് തുടർനടപടി സ്വീകരിക്കാൻ സാധിക്കാതെ പോയതെന്ന് സർക്കാറിന് പറയാൻ അവസരം കൊടുക്കരുതെന്ന് കരുതി." - ഉമ്മൻ ചാണ്ടി പറഞ്ഞു.

അഞ്ച് വർഷം നടപടി എടുക്കാൻ സാധിക്കാതെയാണ് കേസ് സിബിഐയ്ക്ക് വിട്ടതെന്ന് ചൂണ്ടിക്കാണിച്ച ഉമ്മൻ ചാണ്ടി കേരള പോലീസിന് എന്തുപറ്റിയെന്നും ചോദിച്ചു. സത്യം അധികനാൾ മൂടിവെയ്ക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു


Post a Comment

1 Comments

  1. അല്ലെങ്കിലും ബഹുമാന്യനായ ശ്രീ. ഉമ്മൻ ചാണ്ടിയെ പോലെയുള്ള ഒരു മാന്യവയോധികൻ അത്യധികം ബഹുമാന്യയായ പരാതിക്കാരി യെപ്പോലെയുള്ള ഒരു സ്ത്രീരത്നത്തെ ദുഷ്ചിന്തയോടെ ഒരിക്കലും സ്പർശിക്കുക പോലുമില്ല എന്ന് അരിയാഹാരം കഴിക്കുന്ന ഏതൊരു കേരളീയനും ഉറപ്പായും മുമ്പേ അറിയാമായിരിന്നു . അമേധ്യം ഭക്ഷിക്കുന്ന ഏതാനും നികൃഷ്ടജീവികൾക്ക് മാത്രമാണ് അക്കാര്യത്തിൽ സംശയമുണ്ടായിരുന്നത് . ഏതായാലും അവരുടെയും സംശയം ദുരീകരിക്കപെടുകയും ശ്രീ. ഉമ്മൻ ചാണ്ടി ഊതിക്കാച്ചിയ പൊന്നുപോലെ സംശുദ്ധനായി നമ്മുടെ മുന്നിൽ വന്നു നിൽക്കുന്നത് കാണുകയും ചെയ്തതോടെ കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും മനസ്സിന് വളരേ വലിയ ആശ്വാസം തോന്നുന്നുണ്ട്‌. സർവേശ്വരന് സ്തുതിയായിരിക്കട്ടെ . ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം. നികൃഷ്ടജീവികളേ നിങ്ങള്ക്ക് ഹാ നരകം. നിങ്ങൾ സർവേശ്വരന്റെ തൃക്കൈകളാൽ കഠിനമായി ശിക്ഷിക്കപ്പെടട്ടെയെന്നു അടിയൻ പ്രാർത്ഥിക്കുന്നു .

    ReplyDelete