Flash News

6/recent/ticker-posts

ഇടതുപക്ഷത്തെ വീണ്ടും ഞെട്ടിച്ച് സിപിഐ നേതാവ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി. ഇന്നലെ സിപിഐയില്‍ നിന്ന് രാജിവച്ച ജില്ലാ കൗണ്‍സില്‍ അംഗം തമ്പി മേട്ടുതറയാണ്‌ കുട്ടനാട്ടിലെ ബിഡിജെഎസ് സ്ഥാനാര്‍ഥി

Views
ഇടതിനെ വീണ്ടും ഞെട്ടിച്ച് എന്‍ഡിഎ: സിപിഐ വിട്ട നേതാവ് കുട്ടനാട് സ്ഥാനാര്‍ഥി..

ചേര്‍ത്തല: ഇടതുപക്ഷത്തെ വീണ്ടും ഞെട്ടിച്ച് സിപിഐ നേതാവ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി. ഇന്നലെ സിപിഐയില്‍ നിന്ന് രാജിവച്ച ജില്ലാ കൗണ്‍സില്‍ അംഗം തമ്പി മേട്ടുതറയാണ്‌ കുട്ടനാട്ടിലെ ബിഡിജെഎസ് സ്ഥാനാര്‍ഥി. ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കൂടിയാണ് തമ്പി. 2016 ലും ഹരിപ്പാട് സിപിഐ സീറ്റിനായി തമ്പ മേട്ടുതറ ശ്രമിച്ചിരുന്നു. ഇത്തവണയും സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ജില്ലാ കൗണ്‍സില്‍ അംഗത്വവും പാര്‍ട്ടി പ്രാഥമിക അംഗത്വവും രാജിവച്ചത്.

കുട്ടനാട്ടില്‍ തമ്പി മേട്ടുതറയെ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചുകൊണ്ടുള്ള തുഷാര്‍ വെള്ളാപ്പള്ളിയുടെ പത്രുക്കുറിപ്പും പുറത്തുവന്നു. ആലപ്പുഴ ജില്ലയില്‍ ഇടതുപക്ഷത്ത് നിന്ന് വിട്ടുനിന്ന മൂന്നു പേരെയാണ് എന്‍ഡിഎ സ്ഥാനാര്‍ഥികളാ ക്കിയത്.

മാവേലിക്കരയില്‍ സിപിഎം വിട്ടുവന്ന സഞ്ജുവിനെ ബിജെപി സ്ഥാനാര്‍ഥിയാക്കി. ചേര്‍ത്തലയില്‍ സിപിഎം നേതാവും തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റുമായ പി.എസ് ജ്യോതിസിനെ ബിഡിജെഎസും സ്ഥാനാര്‍ഥിയാക്കി.


Post a Comment

1 Comments

  1. ഇന്ന് തങ്ങൾ ഇടതുപക്ഷത്താണ് എന്ന് പറയുന്ന 90% പേരും ഞെട്ടിക്കാണില്ല എന്നാണ് എന്റെ പൂർണ്ണവിശ്വാസം. ഇടതുപക്ഷക്കാർ എന്ന് അവകാശപ്പെടുന്നവരിൽ 90 ശതമാനവും BJP യിലേക്ക് പോകാൻ മാനസികമായി തയ്യാറെടുക്കാനുള്ള യോഗസ്ഭ്യാസങ്ങൾ പരിശീലിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ഇവിടുത്തെ സാധാരണജനങ്ങൾക്ക് അറിയാം. ലക്ഷ്യത്തിലും മാർഗത്തിലും ഇടതുപക്ഷക്കാരനും സംഘപരിവാറു കാരനും പണ്ടേ ഒന്നാണല്ലോ. സായുധസമരം , ഉന്മൂലനം , സർവാധിപത്യം , ലക്ഷ്യം മാർഗത്തെ ന്യായീകരിക്കും എന്ന ഗുണ്ടാവിശ്വാസം എന്നീ കാര്യങ്ങളിൽ അവർ പണ്ടേ ഒരേ തൂവൽപ്പക്ഷികളാണല്ലോ.

    ReplyDelete