Flash News

6/recent/ticker-posts

കിറ്റും അരിയും മുടക്കാൻ ശ്രമം, പ്രതിപക്ഷം തുറന്നിട്ട വാതിലിലൂടെയാണ് കേന്ദ്ര ഏജൻസികൾ എത്തിയതെന്ന് മുഖ്യമന്ത്രി

Views

പ്രതിപക്ഷത്തെയും കേന്ദ്ര ഏജൻസികളെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ വികസന, ക്ഷേമപ്രവർത്തനങ്ങൾ തടയാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും അവരുടെ ഇത്തരത്തിലുള്ള ശ്രമങ്ങൾ ബി ജെ പിക്ക് അവസരങ്ങൾ തുറന്നുകൊട‌ുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. കിഫ്ബിയിൽ കഴിഞ്ഞദിവസം നടന്ന ആദായനികുതി വകുപ്പിന്റെ പരിശോധനയെയും മുഖ്യമന്ത്രി വിമർശിച്ചു.

'പണമില്ലാത്തതുകൊണ്ട് നാടിന്റെ വികസനം മുടങ്ങരുത് എന്ന ഒറ്റ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. കിഫ്ബിയെ നവീകരിച്ച് വികസനപ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്തുകയാണ് ചെയ്തത്. അതിന്റെ ഫലമായി ധാരാളം വികസന പദ്ധതികൾ കേരളത്തിൽ നടപ്പാക്കാനായി. വികസനത്തിന് ഊർജം പകർന്ന കിഫ്ബിയെ നശിപ്പിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുണ്ട്. അവർ തുറന്നിട്ട വാതിലിലൂടെയാണ് കേന്ദ്ര ഏജൻസികൾ എത്തിയത്. കഴിഞ്ഞദിവസം ആദായനികുതിവകുപ്പ് പാതിരാത്രിവരെയാണ് കിഫ്ബിയിൽ പരിശോധന നടത്തിയത്. കിഫ്ബിയിലെ ഉദ്യോഗസ്ഥരെ ശത്രുക്കളോടെന്നപാേലുള്ള പെരുമാറ്റം എന്തിനാണ്. സംസ്ഥാന സർക്കാരിന്റെ അധികാരത്തിൽ കേന്ദ്ര ഏജൻസികൾ കടന്നുകയറുകയാണ്. സാധാരണയിൽ കവിഞ്ഞ ചില നടപടികൾ കേന്ദ്ര ഏജൻസികളുടെ ഭാഗത്തുനിന്നുണ്ടാവുന്നുണ്ട്'-മുഖ്യമന്ത്രി പറഞ്ഞു

കിറ്റും ക്ഷേമപെൻഷൻ വിതരണവും മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 'ജനങ്ങൾക്കും നാടിനും പ്രയോജനപ്പെടുന്ന ഒരു കാര്യവും ഇവിടെ നടക്കരുതെന്ന വാശിയാണ് പ്രതിപക്ഷത്തിനും കേന്ദ്ര ഏജൻസികൾക്കും ബി ജെപിക്കുമുള്ളത്. കിറ്റിന്റെ പിതൃത്വം കേന്ദ്രത്തിന് നൽകിയുള്ള സംഘപരിവാർ പ്രചാരണം നാം കണ്ടതാണ്. കിറ്റും ക്ഷേമപ്രവർത്തനങ്ങളും മുടക്കാനാണ് പ്രതിപക്ഷം ഇപ്പോൾ ശ്രമിക്കുന്നത്. സ്കൂൾകുട്ടികൾക്കുള്ള ഭക്ഷ്യധാന്യവിതരണം നൽകുന്നത് നിറുത്തിവയ്ക്കണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങളുമായി പ്രതിപക്ഷനേതാവ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരിക്കുകയാണ്. കിറ്റും അരിയും മുടക്കി ജനങ്ങളുടെ വിശ്വാസം തകർക്കാനാണ് ശ്രമമെന്നും പിണറായി വ്യക്തമാക്കി.


Post a Comment

1 Comments

  1. കേന്ദ്ര (അന്വേഷണ ) എജെൻസികളെ മുഖ്യമന്ത്രി (സ്വയം)തന്നെ കത്തയച്ചും കാലുപിടിച്ചും വരുത്തിയതാണെന്ന് ആദ്യം പറഞ്ഞത് പച്ചക്കള്ളം ആയിരുന്നോ സഖാക്കളേ ?.

    ReplyDelete