Flash News

6/recent/ticker-posts

ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പിൽ; കോൺഗ്രസ് സാധ്യതാ പട്ടികയിൽ ഇടംപിടിച്ചു

Views


തവനൂരിൽ കെ.ടി ജലീലിനെതിരെ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെ രംഗത്തിറക്കാൻ കോൺഗ്രസ് നീക്കം. കോൺഗ്രസിന്റെ സാധ്യതാ പട്ടികയിൽ ഫിറോസ് ഇടംപിടിച്ചു. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് സ്‌ക്രീനിങ്ങ് കമ്മിറ്റിയിലെ മുതിർന്ന അംഗം ഫിറോസിനെ ഫോണിൽ വിളിച്ചു.

കൈപ്പത്തി ചിഹ്നത്തിൽ തന്നെ ഫിറോസിനെ കളിത്തിലിറക്കാനാണ് തീരുമാനം. മുസ്‌ലിംലീഗിന്റെ കൂടി താത്പര്യം പരിഗണിച്ചാണ് ഫിറോസ് സാധ്യതാ പട്ടികയിൽ ഇടംപിടിച്ചത്.

നേരത്തെ, മത്സരിക്കാൻ ഫിറോസ് സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യം ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. മണ്ഡലത്തില്‍ മന്ത്രി കെ.ടി ജലീലിനെ തന്നെയാണ് എല്‍ഡിഎഫ് ഇത്തവണയും രംഗത്തിറത്തിറക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

കഴിഞ്ഞ രണ്ട് തവണ ജലീൽ ജയിച്ച മണ്ഡലമാണിത്. 2011 ല്‍ 6854 ഉം 2016-ല്‍ 17064 ആയിരുന്നു ഭൂരിപക്ഷം. നിലവിലെ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ് 2011 ലും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇഫ്തിഖാറുദ്ദീന്‍ 2016 ലും കെ.ടി ജലീലിനോട് പരാജയപ്പെട്ടു. എന്നാല്‍ ഇത്തവണ എങ്ങനെയും മണ്ഡലം പിടിച്ചെടുക്കണം എന്ന ലക്ഷ്യവുമായാണ് യു.ഡി.എഫ് മത്സരത്തിനിറങ്ങുന്നത്.


Post a Comment

1 Comments

  1. ഫിറോസ് നല്ല സ്ഥാനാർത്തിയാണ്.

    ReplyDelete