Flash News

6/recent/ticker-posts

ഇത്തവണ ഹജ്ജിനെത്തുന്നവര്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിനും എടുത്തിരിക്കണമെന്ന് സൗദി അവ്കാഫ്

Views


റിയാദ്: ഇത്തവണത്തെ ഹജ്ജ്-ഉംറക്കായി സൗദിയിലെത്തുന്ന തീര്‍ത്ഥാടകര്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിനുകളും എടുത്തിരിക്കണമെന്ന് സൗദി അവ്കാഫ് മന്ത്രാലയം അറിയിച്ചു. സൗദിയിലെത്തിച്ചേരുന്ന തീര്‍ത്ഥാടകര്‍ മാസ്‌ക് ധരിക്കുകയും 72 മണിക്കൂറിനുള്ളില്‍ എടുത്ത പി.സി.ആര്‍ ടെസ്റ്റിന്റെ ഫലവും കരുതിയിരിക്കണം. 

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പതിനെട്ടു വയസിനു താഴെയും അറുപത് വയസിനു മുകളിലുമുള്ളവര്‍ക്ക് ഇത്തവണ ഹജ്ജുണ്ടാവില്ല. റമദാന്‍ അഗാതമായതോടെ ഉംറ-ഹജ്ജ് സര്‍വീസുകള്‍ക്കായി ഖത്തറിലെ ഏജന്റുമാരും തയ്യാറായിട്ടുണ്ട്. 

കൊവിഡ് ആവിര്‍ഭാവത്തോടെ കഴിഞ്ഞ വര്‍ഷം സൗദിയില്‍ തദ്ദേശീയ ജനതക്ക് മാത്രമായി ഹജ്ജ് പരിമിതപ്പെടുത്തിയിരുന്നു. ഇത്തവണ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും ഹജ്ജെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സൗദി അവ്കാഫ് ഉന്നത യോഗത്തിലാണ് തീരുമാനമുണ്ടായത്. 

അതേസമയം, ശക്തമായ മറ്റു കൊവിഡ് പ്രോട്ടോകോളുകളും ഇത്തവണ ഹജ്ജ്-ഉംറ കര്‍മങ്ങള്‍ക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ പാലിക്കേണ്ടി വരുമെന്നും സൗദി മതകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.


Post a Comment

0 Comments