Flash News

6/recent/ticker-posts

സ്വന്തം ശമ്പളം സ്വയം കൂട്ടി, കൂട്ടിയത് ചില്ലറയല്ല ഒരു ലക്ഷം!!! കെ.എം രതീഷ് വിവാദത്തില്‍..

Views

തിരുവനന്തപുരം- ശമ്പളം സ്വയം വര്‍ധിപ്പിച്ച് ഉത്തരവിറക്കി ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എം. രതീഷ്.

ശമ്പളം 70,000 ത്തില്‍നിന്നും 1,70,000 രൂപയായാണ് വര്‍ധിപ്പിച്ചത്. ധനവകുപ്പിന്റെ അനുമതിയില്ലാതെയാണ് രതീഷ് ഉത്തരവിറക്കിയത്.

ഖാദി ബോര്‍ഡ് മുന്‍ സെക്രട്ടറി ശമ്പളമായി കൈപ്പറ്റിയത് 80,000 രൂപയാണെങ്കിലും തനിക്ക് ശമ്പളമായി 1,75,000 രൂപ വേണമെന്നാവശ്യപ്പെട്ട് രതീഷ് നേരത്തെ കത്തെഴുതിയിരുന്നു. ഇത് അംഗീകരിച്ച് ഖാദി ബോര്‍ഡ് ചെയര്‍മാന്‍കൂടിയായ വ്യവസായ മന്ത്രി ഫയല്‍ ധനകാര്യ വകുപ്പിന് നല്‍കി. ധനകാര്യ വകുപ്പും ഇതിന് അംഗീകാരം നല്‍കി. എന്നാല്‍ മുന്‍സെക്രട്ടറിമാരുടെ ശമ്പളം 80,000 രൂപയായതിനാല്‍ ഇരട്ടി ശമ്പളം നല്‍കാനാവില്ലെന്ന് വ്യവസായ സെക്രട്ടറി നിലപാടെടുത്തിരുന്നു.

അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്നത് മറച്ചുവച്ച് 2020 ഫെബ്രുവരിയിലാണ് രതീഷിന് ഖാദി ബോര്‍ഡ് സെക്രട്ടറിയായി സര്‍ക്കാര്‍ നിയമനം നല്‍കിയത്. രതീഷിനെതിരായ സി.ബി.ഐ കേസ് അറിയില്ലെന്നായിരുന്നു അന്ന് സര്‍ക്കാര്‍ വിശീദീകരണം.

തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ ക്രമക്കേട് നടത്തിയതിനാണ് കശുവണ്ടിവികസന കോര്‍പ്പറേഷന്‍ എംഡിയായിരുന്ന കെ.എ. രതീഷിനെ ഒന്നാം പ്രതിയാക്കി സി.ബി.ഐ കേസെടുത്തത്. തുടര്‍ന്ന് രതീഷിനെ കോര്‍പ്പറേഷനില്‍ നിന്നും നീക്കം ചെയ്തിരുന്നു..


Post a Comment

1 Comments

  1. MLA മാരും മന്ത്രിമാരുമൊക്കെ അവരുടെ ശമ്പളം സ്വയം കൂട്ടാൻ തീരുമാനമെടുക്കുന്ന ഈ "സോഷ്യലിസ്റ്റ് ജനകീയജനാധിപത്യത്തിൽ" ഇത് ജനങ്ങളെ ഞെട്ടിക്കുന്ന ഒരു വാർത്തയൊന്നുമല്ല . "എംബ്രാനല്പം കട്ടുഭുജിച്ചാൽ അമ്പലവാസികളൊക്കെക്കക്കും" എന്ന് പാടിയത് കുഞ്ചൻ നമ്പ്യാരാണ് എന്നാണ് അടിയന്റെ ഓർമ്മ. ആരാണിവിടെ ചോദിക്കാൻ ?. കോടികളുടെ അഴിമതി നടത്തിയതായി CBI കേസുള്ള ഇദ്ദേഹത്തെ പ്രോസിക്യൂട് ചെയ്യാൻ അനുവാദം കൊടുക്കാതെ ഇപ്പോഴും താക്കോൽസ്ഥാനത്തു വാഴിച്ചുകൊണ്ടിരിക്കുന്ന മഹാവിപ്ലകാരികള് തന്നെയാണ് ഈ ശമ്പളപ്പരിഷ്കരണത്തിലും ഒന്നാം പ്രതികൾ. കാട്ടിലെ തടി, തേവരുടെ ആന. വലിയെടാ വലി. വിളിയെടാ DYFI ക്കാരാ , "ഈങ്കിലാ ചിന്താവാ , അങ്ങനെത്തന്നെ മൊയലാളീ ".

    ReplyDelete