Flash News

6/recent/ticker-posts

റമദാനിൽ കോവിഡ് സുരക്ഷ ശക്തമാക്കാന്‍ യു.എ.ഇ; മദീനയിലെ പ്രവാചകന്‍റെ പള്ളിയിൽ റമദാൻ ഒരുക്കങ്ങൾ പ്രഖ്യാപിച്ചു;

Views
അബുദാബി : പുണ്യമാസത്തെ വരവേൽക്കാനൊരുങ്ങി രാഷ്ട്രങ്ങൾ
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് റമദാൻ മാസത്തെ വരവേൽക്കാനുള്ള തയാറെടുപ്പിൽ യു.എ.ഇ. തറാവീഹ് നമസ്കാരത്തിന് ഉപാധികളുടെ പുറത്ത് അനുമതി നൽകി. സുരക്ഷാ സംവിധാനങ്ങൾ കർശനമായി നടപ്പാക്കുമെന്നും യു.എ.ഇ അധികൃതർ അറിയിച്ചു.

മദീനയിലെ പ്രവാചകന്‍റെ പള്ളിയിലും റമദാൻ ഒരുക്കങ്ങൾ പ്രഖ്യാപിച്ചു. റമദാനിലെ അവസാനത്തെ പത്തിൽ മുഴുവൻ സമയവും വിശ്വാസികൾക്ക് പള്ളിയിലേക്ക് പ്രവേശനം അനുവദിക്കും. പ്രതിദിനം അറുപതിനായിരം പേർക്ക് നമസ്‌കരിക്കാൻ സൗകര്യമൊരുക്കുമെന്നും ഹറം കാര്യാലയം മേധാവി അറിയിച്ചു.

യു.എ.ഇയിലെ എല്ലാ എമിറേറ്റുകളും കർശന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളാണ് റമദാന് മുന്നോടിയായി ഏർപ്പെടുത്തിയിരിക്കുന്നത്. റമദാൻ കാലത്തെ നിയന്ത്രണങ്ങൾ പരിഷ്കരിച്ചു കൊണ്ടുള്ള ഉത്തരവും വിവിധ എമിറേറ്റുകൾ പ്രഖ്യാപിച്ചു. വലിയ രീതിയിലുള്ള സാമൂഹിക ഒത്തുചേരലുകൾക്ക് വിലക്കുണ്ട്. ഒത്തുചേരലുകളിൽ പ്രായമായവരെയും വിട്ടുമാറാത്ത രോഗങ്ങളുള്ളവരെയും പങ്കെടുപ്പിക്കരുതെന്ന് കർശന നിർദേശം നൽകി. റമദാൻ തമ്പുകളും ഇഫ്താർ കൂടാരങ്ങളും പൂർണമായും നിരോധിച്ചു. പൊതുസ്ഥലങ്ങളിൽ ഭക്ഷണം പങ്കിട്ടു കഴിക്കുന്നതിനും വിലക്കുണ്ട്.

പള്ളികളിൽ രാത്രിയിലെ തറാവീഹ് നമസ്കാരത്തിന് അനുമതി നൽകിയെങ്കിലും പൂർണമായും സാമൂഹിക അകലം പാലിക്കണം. ഇശാഹ്, തറാവീഹ് നമസ്കാരങ്ങൾ 30 മിനിട്ടിനകം പൂർത്തിയാക്കണം.

ഏപ്രിൽ രണ്ടാം വാരത്തിലാണ് റമദാൻ വിരുന്നെത്തുക.


Post a Comment

0 Comments