Flash News

6/recent/ticker-posts

ഏഴ് മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് എല്ലാ ആഴ്ചയും കൊവിഡ് പരിശോധന നിര്‍ബന്ധം

Views

അജ്മാന്‍: ഏഴ് മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ആഴ്ചയിലൊരിക്കല്‍ കൊവിഡ് പി.സി.ആര്‍ പരിശോധന നിര്‍ബന്ധമക്കി അജ്മാന്‍. എമര്‍ജന്‍സി, ക്രൈസിസ്, ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. 

ഇന്ന് മുതല്‍ പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വന്നു. റസ്റ്റോറന്റുകളിലും കഫേകളിലും ജോലി ചെയ്യുന്നവര്‍, സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്നവര്‍, സ്‌പോര്‍ട്‌സ് ഹാളുകളില്‍ ജോലി ചെയ്യുന്നവര്‍, സലൂണുകളില്‍ ജോലി ചെയ്യുന്നവര്‍, ലേബര്‍ റിക്രൂട്ട്‌മെന്റ് ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍, ഫുഡ് ആന്റ് മീല്‍ ഡെലിവറി കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍, കാര്‍ വാഷ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കാണ് എല്ലാ ആഴ്ചയും പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കിയത്. 

അതേസമയം, കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്തുകഴിഞ്ഞവര്‍ക്ക് പരിശോധനയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ കോണ്‍ടാക്ട് ട്രേസിങ് ആപ്ലിക്കേഷനായ അല്‍ ഹുസ്ന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. നിയമം പാലിക്കാത്തവരെ കണ്ടെത്താനായി അധികൃതര്‍ ഇന്നു മുതല്‍ പരിശോധന തുടങ്ങി.


Post a Comment

0 Comments