ബംഗാളില്‍ സിപിഐഎം യുവനേതാവ് ശങ്കര്‍ ഘോഷ് ബിജെപിയി. ശങ്കര്‍ ഘോഷ് ദിവസങ്ങള്‍ക്ക് മുമ്പാണ് സിപിഐഎം വിട്ടത്.
സിലിഗുരി ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിലുഗുരി മുനിസിപ്പല്‍ കോര്പ്പറേഷന് അംഗവുമായിരുന്നു ശങ്കര്‍ ഘോഷ്. സിപി ഐഎമ്മില്‍ ജനാധിപത്യമില്ലെന്നാരോപിച്ചാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി ജിബെന് സര്‍ക്കാരിന് ശങ്കര്‍ ഷോഷ് രാജി നല്‍കിയത്. അന്ന് തന്നെ സിപിഐഎമ്മില്‍ നിന്ന് ശങ്കര്‍ ഘോഷിനെ പുറത്താക്കിയിരുന്നു.
ബിജെപി ദേശീയ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയും ഡാര്‍ജിലിംഗ് എംപി രാജു ബസ്തയും പങ്കെടുത്ത ചടങ്ങിലാണ് ശങ്കര്‍ ഘോഷ് ബിജെപി അംഗത്വം സ്വീകരിച്ചത്.
1 Comments
ഈശ്വരാ , ഓരോരോ കമ്യുണിസ്റ്റു മാണിക്യങ്ങൾ പോകുന്ന പോക്ക് കണ്ടിട്ട് "ഇന്ത്യൻ വിപ്ലവം" ഇന്ന് സന്ധ്യക്ക് മുമ്പേ പൂർത്തിയാകുന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു . സർവ്വധിപത്യതമ്പുരാക്കന്മാർക്കുള്ള ബഹുനക്ഷത്രങ്ങളും എണ്ണമറ്റ മെഡലുകളും തുന്നിച്ചർത്തലങ്കരിച്ച സൈനിക തിരുവസ്ത്രങ്ങൾ തയ്യാറാക്കി വെച്ചിട്ടില്ലേ ശകുന്തളേ ?.
ReplyDelete