Flash News

6/recent/ticker-posts

പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലെ ഫോൺ വിച്ഛേദിച്ചു

Views തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിലെ ഫോൺ ബന്ധം വിച്ഛേദിച്ചു. ഫോണ്‍ ബില്ല് അടയ്ക്കുന്നതില്‍ പൊതുഭരണ വകുപ്പ് വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ബി.എസ്.എന്‍.എല്‍ കണക്ഷന്‍ വിച്ഛേദിച്ചത്. 4053 രൂപയായിരുന്നു ബി.എസ്.എന്‍.എല്‍ ബില്‍. കണക്ഷന്‍ വിച്ഛേദിച്ചതോടെ വസതിയില്‍ ഇന്‍റര്‍നെറ്റും നിലച്ചു.


Post a Comment

1 Comments

  1. വെറും 4053 രൂപകൾ അടക്കാത്തതിനാണോ പ്രതിപക്ഷനേതാവിന്റെ ഫോൺ ഡിസ്‌ക്കണക്ട് ചെയ്തിരിക്കുന്നത് ?. ലോകാത്ഭുതങ്ങളിൽ ഏട്ടാമത്തേതായി ഉടനെ ഇതിനെ പ്രഖ്യാപിക്കണം. അപ്പോൾ ഭരണത്തിന്റെ സകല താക്കോൽസ്ഥാനങ്ങളിലും കണ്ണൂർ പാർട്ടിക്കാർ അവരുടേതായ രീതിയിൽ കയ്യേറ്റം നടത്തിയിരിക്കുന്നു എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇക്കണക്കിനു ഇവന്മാർക്ക് തുടർഭരണം കൊടുത്താൽ നാളത്തെ പ്രതിപക്ഷനേതാവിനെ ചിലപ്പോൾ ജനങ്ങളാരും അറിയാതെ ഇവർ തൂക്കിക്കൊന്നേക്കും. അധികാരം മനുഷ്യനെ ദുഷിപ്പിക്കും. തുടർച്ചയായ അധികാരം മനുഷ്യനെ ലോകത്തിലേറ്റവും വലിയ കുറ്റവാളിയും സമാനതയില്ലാത്ത അഹങ്കാരിയുമാക്കും. യാതൊരു പാർട്ടിക്കും യാതൊരു മുന്നണിക്കും തുടർഭരണം കൊടുക്കരുത്. കൊടുത്താൽ മലയാളിക്ക് ഇവിടെ കൂലിപ്പണിയെടുക്കുന്ന ബംഗാളിയുടെ ഗതി വരും. വോട്ടർമാരേ , സൂക്ഷിക്കുക ആർക്കും തുടർഭരണം കൊടുക്കാതിരിക്കുക. മുന്നണികൾ മാറി മാറി ഭരിക്കുമ്പോൾ നിങ്ങൾ വോട്ടർമാർ ഭരണക്കാരെ മാറ്റാൻ കഴിവുള്ള അന്തസ്സുള്ള പൗരന്മാരാണ് . തുടർഭരണത്തിലോ ?. നിങ്ങളൊരു സ്ഥിരം രാജാവിന്റെ നിസ്സഹായനായ "വെറും പ്രജ" മാത്രമാണ്. രാജാവ് എറിഞ്ഞുതരുന്ന അപ്പക്കഷണങ്ങൾ (കിറ്റ് ) നക്കിത്തിന്നുന്ന വെറും പട്ടിയെ പോലെയൊരു പ്രജ മാത്രം . ആർക്കും തുടർഭരണം കൊടുക്കാതെയിരുന്നാലോ , നേരേ മറിച്ചും .

    ReplyDelete