രാജ്യത്ത് കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,871 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 172 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 1,59,216 ആയി.
കഴിഞ്ഞ എട്ടു ദിവസമായി രാജ്യത്ത് കോവിഡ് കേസുകളില്‍ ഗണ്യമായ വർധനയാണ് രേഖപ്പെടുത്തിയത്. എല്ലാ ദിവസവും 20,000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.
മഹാരാഷ്ട്ര ഇപ്പോഴും ഏറ്റവും മോശം സാഹചര്യത്തിൽ തുടരുകയാണ്. ഇന്നലെ മാത്രം 23179 പേർക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. 2021ലെ ഏറ്റവും കൂടിയ കണക്കാണിത്.
അതേസമയം, മുന്‍കരുതലുകള്‍ ശക്തമാക്കിയില്ലെങ്കില്‍ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആർ.ടി.പി.സി.ആർ ടെസ്റ്റുകളുടെ എണ്ണം കൂട്ടുകയും സാമൂഹ്യ അകലം അടക്കമുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ രോഗം തടഞ്ഞു നിർത്താനാവില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
0 Comments