Flash News

6/recent/ticker-posts

''സർ, ഞങ്ങളോടിത് വേണ്ടായിരുന്നു..."SSLC വിദ്യാർത്ഥിനികൾ കരയുകയാണ്.

Views

" മുഖ്യമന്ത്രി സാറേ ... വിദ്യാഭ്യാസമന്ത്രി സാറേ ..., ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു ..

ഒരുപാട് കഷ്ടപ്പെട്ട്  പഠിച്ചെടുത്തതാണ് .എക്സാം എന്തിനാണ് മാറ്റി വെച്ചത് സാറന്മാരെ ....?രാവും പകലും നേരാംവണ്ണം ഉണ്ണാതെയും ഉറങ്ങാതെയും ഞങ്ങൾ പഠിച്ചതിന്റ  വില നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവുകയില്ല . ഇപ്പോൾ എക്സാം  നടന്നിരുന്നെങ്കിൽ അതിൽ ഞങ്ങൾക്ക് വലിയ ആശ്വാസം ആയേനെ ... ഇലക്ഷൻ മാറ്റിയാൽ പോരെ ... എന്തിനാ എക്സാം മാറ്റിയത് ...?!"

    🔹ഞങ്ങളുടെ ചാനലിൽ വന്നു                               കളങ്കമില്ലാത്ത കുട്ടികളുടെ ചില                       ചോദ്യങ്ങളും അപേക്ഷകളും താഴെ ..
മലപ്പുറത്തെ ഒരു പ്രശസ്ത സ്ക്കൂളിലെ  വിദ്യാർത്ഥികളുടെ  വാക്കുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്.
മാസങ്ങളോളമായി കഠിനാദ്ധ്വാനം ചെയ്യുന്ന പാവം കുട്ടികളോട് എത്ര നിസാരമായിട്ടാണ് പരീക്ഷ മാറ്റിയ വിവരം അറിയിച്ചത്. അവരുടെ മാനസിക സമ്മർദ്ദം മനസ്സിലാക്കാൻ ഒരാളുപോലും ഇല്ലാതായിപ്പോയി.


എന്തിനീ ക്രൂരത ...?! ആരെ പേടിച്ചാണിത് ചെയ്തത് ...?!  കുട്ടികൾ ആകുമ്പോൾ പ്രതികരിക്കില്ല എന്ന ആത്മ വിശ്വാസമാണോ ...?! കുട്ടികളോട് എന്തും ആകാമെന്ന മനോഭാവമാണോ ...?!
    രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഊണും ഉറക്കവുമില്ലാതെ പുസ്തകത്തിലേക്ക് കണ്ണുംനട്ട് ഏറെ പ്രയാസപ്പെട്ട്   പാഠനഭാരം ഇനിയും ശിരസ്സിലേറ്റി നടക്കാൻ വിദ്യാർത്ഥികളെ വിധിക്കപ്പെട്ടത് കടുത്ത തെറ്റായിപ്പോയി. തെരഞ്ഞെടുപ്പ് കമ്മീഷനിലെ കാപാലികന്മാർ വിദ്യാർത്ഥികളെ കയ്യിലെടുത്ത് അമ്മാനമാടുമ്പോൾ ,ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ  നാളെയുടെ പ്രതീക്ഷകളാണ് ഈ കുട്ടികളെന്ന് ...എല്ലാ പ്രതീക്ഷയും തച്ചുടച്ചു കൊണ്ട് എസ് എസ് എൽ സി പരീക്ഷയും പ്ലസ് ടു പരീക്ഷയും തകിടംമറിച്ചതിനു പിന്നിൽ എന്ത് നന്മയാണുള്ളത് ?ഇലക്ഷൻ മാറ്റി വെക്കുന്നതിനെ കുറിച്ചായിരുന്നു ചിന്തിക്കേണ്ടിയിരുന്നത്.        
     ഇലക്ഷന് വേണ്ടി പരീക്ഷ മാറ്റി വെച്ച സർക്കാർ ഒന്ന് ചിന്തിച്ചിട്ടുണ്ടോ ... നമ്മുടെകുട്ടികൾ കൊടുംചൂടിൽ  റംസാൻ നോമ്പെടുത്ത് ഏറെ കഷ്ടത അനുഭവിച്ച് പരീക്ഷ എഴുതേണ്ട അവസ്ഥയെ കുറിച്ച് ...
തെരഞ്ഞെടുപ്പ് മാറ്റി വെക്കാമായിരുന്നു.തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് മൂലം ഉദ്യോഗസ്ഥർക്കോ വോട്ടർമാർക്കോ യാതൊരുവിധ ബുദ്ധിമുട്ടും തന്നെ വരാനില്ല.പ്ലസ് ടു പാഠഭാഗങ്ങൾ  തീരാത്തതിനാലാണ് പരീക്ഷ മാറ്റി വെച്ചതെന്ന് ചിലർ പറയുന്നു. നിശ്ചയിച്ചുറപ്പിച്ച കല്യാണത്തിന് പപ്പടം കിട്ടാത്തതിന് കല്യാണം മാറ്റി വെക്കണോ...?!

തിരഞ്ഞെടുപ്പിന് വേണ്ടി പരീക്ഷ മാറ്റിയതിലുള്ള സങ്കടം വേങ്ങര പോപ്പുലർ ന്യൂസിനോട് പങ്കുവെച്ച ചില വിദ്യാർത്ഥികളുടെ വാട്സപ്പ് ചാറ്റ് ഫോട്ടോയാണ്.

വേങ്ങര പോപ്പുലർ ന്യൂസിലെ ഓരോരുത്തർക്കും പ്രതിഷേധിക്കാം ഫെയ്സ്ബുക്കിലൂടെ.


Post a Comment

1 Comments

  1. കുട്ടികളേ , കുട്ടികളുടെ രക്ഷിതാക്കളേ , ഇനിയിപ്പോൾ കരഞ്ഞിട്ടും കണ്ണീർഒലിപ്പിച്ചിട്ടും മൂക്കുപിഴിഞ്ഞിട്ടും ഒന്നും യാതൊരു കാര്യവുമില്ല മക്കളേ . അഞ്ചു കൊള്ളാം മുമ്പ് കമ്യുണിസ്റ്റ് ഏകാധിപതികൾക്ക് വോട്ടു കുത്തിക്കൊടുത്തപ്പോൾ ചിന്തിക്കണമായിരുന്നു. മനുഷ്യത്വമില്ലാത്തവരെ അധികാരത്തിലേറ്റിയാൽ ഇങ്ങനെയൊക്കെ സംഭവിക്കും. ഇനിയെങ്കിലും സൂക്ഷിച്ചു വോട്ടു ചെയ്യുക. ഏകാധിപതികളെ അധികാരത്തിലേറ്റിയാൽ അവർ നിങ്ങളോട് ഇത്തരം ക്രൂരതകൾ ഇനിയും ചെയ്തുകൊണ്ടേയിരിക്കും . ജനാധിപത്യത്തിൽ വിശ്വസിക്കുന്ന പാർട്ടികൾക്ക് മാത്രം വോട്ടുചെയ്യുക. സായുധവിപ്ലവക്കാർക്കോ ഏകാധിപത്യപ്പാർട്ടികൾക്കോ ഒരിക്കലും വോട്ടുചെയ്യരുത്. കമ്യുണിസ്റ്റുകളും അവരുടെ കൂട്ടാളികളും നിങ്ങളെയും നിങ്ങളുടെ ഭാവിയെയും നിങ്ങളുടെ നാടിനെയും നശിപ്പിക്കും . സൂക്ഷിച്ചാൽ ദുഖിക്കേണ്ടിവരില്ല. ഓർത്തോളൂ.

    ReplyDelete