Flash News

6/recent/ticker-posts

നോമ്പ് മുറിച്ചാൽ ഐഫോൺ 12 പ്രോ മാക്‌സ് ഫോൺ സമ്മാനം ; നിരസിച്ച് മുസ്ലിം യുവാക്കൾ (വീഡിയോ).

Views
റമദാൻ മാസം ഇസ്‌ലാം മത വിശ്വാസികൾ ഏറെ പുണ്യമുള്ള മാസമായി കണക്കാക്കുന്ന ഒന്നാണ്. രാവിലെ മുതൽ വൃതമെടുത്ത് കൊണ്ടും, ആരാധനാ അനുഷ്ഠാന കാര്യങ്ങളിൽ മുഴുകിയുമാണ് അവർ ഈ മാസം കഴിച്ചുകൂട്ടുന്നത്.
രാവിലെ സുബ്ഹി ബാങ്ക് മുതൽ വൈകീട്ട് മഗ്‌രിബ് ബാങ്ക് കേൾക്കുന്നത് വരെ പച്ചവെള്ളം പോലും കുടിക്കാതെ കഴിച്ചു കൂട്ടുന്ന വിശ്വാസികളോട് നിങ്ങൾ നോമ്പ് മുറിച്ചാൽ ഐഫോൺ സമ്മാനമായി നൽകാം എന്ന് പറഞാൽ എങ്ങനെയിരിക്കും..?

അത്തരത്തിൽ ഒരു സംഭവത്തിന്റെ വീഡിയോയാണ് രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യൂസുഫ് കബാനി എന്ന യുവാവും അദ്ദേഹത്തിന്റെ സുഹൃത്തും കൂടി തെരുവിലൂടെ സഞ്ചരിച്ച് മുസ്ലിം യുവാക്കളോട് നോമ്പ് മുറിക്കാൻ ആവശ്യപ്പെടുന്നതാണ് വീഡിയോ.

നോമ്പ് മുറിക്കാൻ തയ്യാറായാൽ പുത്തൻ പുതിയ ഐഫോൺ 12 പ്രോ മാക്‌സ് ഫോണും ഇവർ വാഗ്ദാനം ചെയ്യുന്നു. എന്നാൽ, ഇവർ ആരും തന്നെ നോമ്പ് മുറിക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല, വെള്ളം കുടിക്കാൻ പോകുന്ന പോലെ അഭിനയിക്കുന്ന യൂസുഫിനെ അതിൽ നിന്നും തടയുകയും ചെയ്യുന്നുണ്ട്. 

നിരവധി പേരാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിടുന്നത്. യുവാക്കളുടെ വിശ്വാസത്തെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ, ഐഫോൺ കിട്ടിയിരുന്നെങ്കിൽ ഞാൻ നോമ്പ് മുറിച്ചിരുന്നേനെ എന്ന് പറയുന്ന ആളുകളുമുണ്ട്.


Post a Comment

0 Comments