Flash News

6/recent/ticker-posts

സൗദിയിലേക്ക് ഇന്ത്യയടക്കം 20 രാജ്യങ്ങളിൽ നിന്ന് വിമാന സർവീസ് തുടങ്ങില്ലെന്ന വാർത്തയുടെ യാഥാർത്ഥ്യം. ?

Views


 ജിദ്ദ : മെയ് 17 നു അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുംബോൾ ഇന്ത്യയടക്കം നേരത്തെ വിലക്കുള്ള 20 രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്.

എന്നാൽ ഇത് സംബന്ധിച്ച് സൗദി എയർലൈൻസ് ഇത് വരെ ഔദ്യോഗികമായി ഒരു പ്രസ്താവനയും ഇറക്കിയിട്ടില്ല എന്നതാണു വാസ്തവം.
 
സൗദി എയർലൈൻസിന്റെ കസ്റ്റമർ കെയറിലേക്ക് ഒരാൾ ചോദിച്ച സംശയത്തിനു കസ്റ്റമർ കെയർ അസിസ്റ്റന്റ് നല്കിയ മറുപടിയാണു ഔദ്യോഗിക സ്ഥിരീകരണമെന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നത്.
 
കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള സർവീസ് പുനരാരംഭിക്കുന്ന കാര്യം അനിശ്ചിതത്വത്തിലാണെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട് എന്നതാണ് വസ്തുത.


Post a Comment

0 Comments