Flash News

6/recent/ticker-posts

ബീഫ് കഴിച്ചതോ? മുസ്ലീമായതോ? സിദ്ധിഖ് കാപ്പന്‍ ചെയ്ത തെറ്റെന്തെന്ന് ഭാര്യ ചോദിക്കുന്നു

Views

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിട്ട് ആറ് മാസം പിന്നിട്ടിരിക്കുകയാണ്. ആറ് മാസം തികയുന്ന ഏപ്രില്‍ അഞ്ചിന് വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കാപ്പന്റെ ഭാര്യ റൈഹാന. എന്താണ് എന്റെ ഇക്ക ചെയ്ത തെറ്റ്, ബീഫ് കഴിച്ചതാണോ അതോ മുസ്ലീം ആതാണോ അതോ കേരളക്കാരനായതു കൊണ്ടാണോയെന്ന് റൈഹാന ചോദിക്കുന്നു. 

ഹത്രാസില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയവര്‍ക്ക് എന്തായിരിക്കാം പൊലീസ് കൊടുത്തിരിക്കുന്നതെന്നും ഒരു പാവം മനുഷ്യനെ പിടിച്ചു വെച്ചിട്ട് എന്താണവര്‍ക്ക് നേട്ടമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ റൈഹാന ചോദിക്കുന്നു. 

ഹത്രസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ അഞ്ചിനാണ് കാപ്പനെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തത്. യു.എ.പി.എ, രാജ്യദ്രോഹ കുറ്റം തുടങ്ങിയ വകുപ്പകളാണ് കാപ്പനെചതിരെ ചുമത്തിയത്. മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്.


Post a Comment

1 Comments

  1. ഒരു ജനാധിപത്യരാജ്യമായ ഇന്ത്യയിൽ വളരേ ശക്തമായ ഒരു മാധ്യമശ്റുംഘല തന്നെയുണ്ടല്ലോ. മാധ്യമപ്രവർത്തകർക്കു ശക്തമായ സംഘടനകളുമുണ്ട് . എന്നിട്ടും തങ്ങളിലൊരുത്തനെ പിടിച്ചകത്തിട്ടിട്ടു ആരും ഒന്നും മിണ്ടാത്തതെന്തേ ?. അതോ ഇയാളെ പിടിച്ചകത്തിട്ട UP പോലീസ് പറയുന്നത് പോലെ ഈ പത്രപ്രവർത്തകരെല്ലാം രാജ്യദ്രോഹപ്രവർത്തകരാണോ ? നമ്മൾ വായനക്കാരെക്കാൾ അക്കാര്യത്തിലെ യാഥാർഥ്യം അറിയാവുന്നത് ഈ പത്രപ്രവർത്തകർക്കു തന്നെയാണല്ലോ. അവര് തമ്മിൽ ചർച്ചചെയ്തു ഒരു തീരുമാനത്തിലെത്തട്ടെ ആദ്യം . വലിയ വലിയ മാധ്യമങ്ങളെ "കുത്തക മാധ്യമങ്ങളെന്നും " മാധ്യമഭീമന്മാരെന്നും നമ്മൾ വായനക്കാർ വിമർശനബുദ്ധ്യാ പരിഹസിക്കാറുണ്ട്. പക്ഷേ കുത്തകമാധ്യമങ്ങളിൽ ജോലി ചെയ്യുന്ന പത്രപ്രവർത്തകർ പൊതുവെ ചെറുകിട മാധ്യമങ്ങളിൽ ജോലി ചെയ്യുന്ന പത്രപ്രവർത്തകരെക്കാൾ കൂടുതൽ സ്വതന്ത്രരും കൂടുതൽ സുരക്ഷിതരുമാണെന്ന് തോന്നുന്നു. ഫാസിസത്തിന്റെ അസുഖമുള്ള ഭരണകൂടഭീകരതയോടും ഭരണ വർഗധാർഷ്ട്യത്തോടും ഒരുപരിധിവരെയെങ്കിലും ഏറ്റുമുട്ടാനും പിടിച്ചുനിൽക്കാനും കുത്തകാമാധ്യമങ്ങൾക്ക് മാത്രമേ കഴിയുന്നുള്ളൂ എന്നതൊരു സത്യമല്ലേ ? മറ്റൊരു രീതിയിൽ ചിന്തിച്ചാൽ ജനാധിപത്യാവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും സംരക്ഷിക്കാൻ ശക്തരായ കുത്തകമുതലാളിത്തസ്വഭാവമുള്ള മാധ്യമങ്ങൾക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നും പറയാം . സാമ്പത്തികമായി ശക്തരായ മാധ്യമങ്ങളെയാണ് ജനാധിപത്യത്തിന്റെ കാവൽക്കാരായി ഇന്ന് നമുക്കാവശ്യം. അവർക്കു മാത്രമേ ജനാധിപത്യാവകാശങ്ങളെയും വിവരാവകാശത്തെയും സംരക്ഷിക്കാൻ കഴിയുകയുള്ളൂ.

    ReplyDelete