Flash News

6/recent/ticker-posts

സുപ്രീംകോടതി ജഡ്ജിയും മുൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന മോഹൻ എം ശാന്തനഗൗഡർ അന്തരിച്ചു

Views


ന്യൂഡൽഹി : സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മോഹൻ എം ശാന്തനഗൗഡർ (62) അന്തരിച്ചു .ശ്വാസകോശ രോഗത്തെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഒന്നു അന്ത്യം. ഞായറാഴ്ച പുലർച്ചെ 12:30 ഓടെ ആരോഗ്യനില വഷളാവുകയായിരുന്നു. 2016 ൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.       
   1958 മെയ് അഞ്ചിന് കർണാടകയിലായിരുന്നു ജസ്റ്റിസ് എസ് മോഹൻ ശാന്തനഗൗഡറുടെ ജനനം.നിയമപഠനം പൂർത്തിയാക്കിയ നിയ അദ്ദേഹം,1980 സെപ്റ്റംബർ അഞ്ചിന് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 2003 മെയ് 12 ന് കർണാടക ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി. 2004 സെപ്റ്റംബറിൽ സ്ഥിര ജഡ്ജിയായി സ്ഥാനക്കയറ്റം നേടി.  തുടർന്ന്  കേരള  ഹൈക്കോടതിയിൽ എത്തിയ അദ്ദേഹം, 2016 ആഗസ്റ്റ് ഒന്നിന്  ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു .2016  സെപ്റ്റംബർ 22ന്  കേരള കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തി .2017  ഫെബ്രുവരി 17നാണ് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്.
2019 ൽ കർണാടക  നിയമസഭയിൽനിന്ന്  എം എൽ എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി  പരിഗണിക്കുന്ന സുപ്രീംകോടതി  ബെഞ്ചിൽ നിന്ന്  ജസ്റ്റിസ് ശാന്തനാണ് ഗൗഡർ  പിന്മാറിയത് വലിയ  വാർത്തയായിരുന്നു. ജസ്റ്റിസ് എൻ .വി  രമണ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൽ അദ്ദേഹം അംഗമായിരുന്നു


Post a Comment

0 Comments