Flash News

6/recent/ticker-posts

ജേഴ്സിയിൽ മദ്യകമ്പനിയുടെ ലോഗോ വേണ്ടെന്ന് മൊയീൻ അലി ; ആവശ്യം അംഗീകരിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്

Views

ചെന്നൈ: ഐ.പി.എല്‍ പതിനാലാം സീസണിനുള്ള ടീം കുപ്പായത്തില്‍ നിന്ന് മദ്യക്കമ്പനിയുടെ മുദ്ര നീക്കം ചെയ്യണമെന്ന ഇംഗ്ലീഷ് ക്രിക്കറ്റര്‍ മൊയീന്‍ അലിയുടെ ആവശ്യം അംഗീകരിച്ച്‌ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ചെന്നൈ കേന്ദ്രീകരിച്ചുള്ള ഒരു ഡിസ്റ്റലറിയുടെ ലോഗോയാണ് ടീമിന്‍റ ജഴ്‌സിയിലുള്ളത്.
ലഹരിവസ്‌തുക്കളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുകയോ ലോഗോയുള്ള കിറ്റുകള്‍ ഉപയോഗിക്കുകയോ ചെയ്യില്ല എന്ന നിലപാട് മൊയീന്‍ അലി സ്വീകരിക്കുന്നത് ഇതാദ്യമല്ല.

ഇംഗ്ലീഷ് ടീമിലും ആഭ്യന്തര ക്രിക്കറ്റിലും വിദേശ ടി20 ലീഗുകളിലും ഈ നിലപാട് അദേഹം തുടര്‍ന്നുപോരുന്നു. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല, അഫ്‌ഗാന്‍റെ റാഷിദ് ഖാന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും സമാന നിലപാട് മുമ്പ് സ്വീകരിച്ചിട്ടുണ്ട്.


ഇക്കുറി താരലേലത്തില്‍ ഏഴ് കോടി രൂപയ്‌ക്കാണ് അലിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത്. 2018 മുതല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായാണ് താരം കളിച്ചിരുന്നത്. ആര്‍സിബിയില്‍ 19 മത്സരങ്ങള്‍ കളിച്ച താരം 309 റണ്‍സും 10 വിക്കറ്റും നേടി. മൂന്ന് തവണ ചാമ്ബ്യന്‍മാരായിട്ടുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഏപ്രില്‍ പത്തിന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ചെന്നൈയെ ധോണിയും ഡല്‍ഹിയെ റിഷഭ് പന്തുമാണ് നയിക്കുന്നത്.


Post a Comment

0 Comments