Flash News

6/recent/ticker-posts

കേരളത്തില്‍ ഇന്ന് മുതല്‍ ചില ദിവസങ്ങളിൽ നിഴലുകള്‍ ഉണ്ടാവില്ല : പ്രതിഭാസം സംഭവിക്കാന്‍ പോകുന്നത് ചില പ്രത്യേക സമയങ്ങളില്‍ മാത്രം

Views

കേരളത്തില്‍ ഇന്ന് മുതല്‍ ചില  ദിവസങ്ങളിൽ നിഴലുകള്‍ ഉണ്ടാവില്ല : പ്രതിഭാസം സംഭവിക്കാന്‍ പോകുന്നത് ചില പ്രത്യേക സമയങ്ങളില്‍ മാത്രം

കേരളത്തില്‍ സൂര്യന്‍ നിഴലില്ലാനിമിഷങ്ങള്‍ സമ്മാനിക്കുന്ന ദിവസങ്ങള്‍ വരുന്നു. സീറോ ഷാഡോ ഡേ എന്നാണ് ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയമായ പേര് . സൂര്യന്റെ ഉത്തരായനകാലത്തെ നിഴലില്ലാദിനങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച (ഏപ്രില്‍ 11) മുതലാണ്. വിവിധ ജില്ലകളില്‍ വ്യത്യസ്ത ദിവസങ്ങളിലാണ് നിഴലില്ലാനിമിഷങ്ങള്‍ അനുഭവിക്കാനാവുക.നട്ടുച്ചയ്ക്ക് സൂര്യന്‍* തലയ്ക്കുമുകളിലായിരിക്കും എന്നുപറയാറുണ്ടെങ്കിലും എല്ലാ നട്ടുച്ചകളിലും അതു സംഭവിക്കില്ല.
*ഒരുവര്‍ഷം ഒരിടത്ത് രണ്ടുദിവസം മാത്രമാണ് സൂര്യന്‍ നമ്മുടെ നേരെ മുകളിലൂടെ കടന്നുപോകുന്നത്. അപ്പോള്‍ നിഴലുകള്‍ അപ്രത്യക്ഷമാകുന്നു. ആ ദിനങ്ങളാണ് നിഴലില്ലാദിവസങ്ങള്‍ എന്നറിയപ്പെടുന്നത്.
ദക്ഷിണായനകാലത്തും ഉത്തരായനകാലത്തും ഓരോ ദിവസങ്ങള്‍ ഇത്തരത്തിലുണ്ടാകും. ഇന്ത്യയില്‍ ഇത്തരം ദിവസങ്ങള്‍ വരുന്നത് ഏപ്രിലിലും ഓഗസ്റ്റിലുമാണ്.
ഭൂമിയില്‍ +23.5 ഡിഗ്രിക്കും -23.5 ഡിഗ്രിക്കും ഇടയില്‍ അക്ഷാംശംവരുന്ന ഇടങ്ങളില്‍ മാത്രമേ ഇത്തരം നിഴലില്ലാദിവസങ്ങള്‍ ഉണ്ടാകൂ. കേരളം മുഴുവനായും ഈ പരിധിയില്‍ വരുന്നു. ഉത്തരേന്ത്യയില്‍ ഇത് ഒരിക്കലും സംഭവിക്കുന്നില്ല. അവിടം ഈ പരിധിക്ക് വെളിയിലായതിനാലാണ്. ഓരോ പ്രദേശത്തെയും നിഴലില്ലാനേരം കണ്ടെത്താന്‍ മൊബൈല്‍ ആപ്ലിക്കേഷനും ലഭ്യമാണ്. ആന്‍ഡ്രോയ്ഡില്‍ സീറോ ഷാഡോ ഡെയ്സ് എന്ന് തിരഞ്ഞാല്‍ ഇതുലഭിക്കും.
തിരുവനന്തപുരം-ഏപ്രില്‍ 11-ന് 12.24 കൊല്ലം-12-ന് 12.25* *പത്തനംതിട്ട -13-ന് 12.24 ആലപ്പുഴ, കോട്ടയം-14-ന് 12.25 ഇടുക്കി-15-ന് 12.22
എറണാകുളം-15-ന് 12.25 തൃശ്ശൂര്‍-17-ന് 12.25 പാലക്കാട്-18-ന് 12.23 മലപ്പുറം-18-ന്-12.2 കോഴിക്കോട്-19-ന് 12.26 വയനാട്-20-ന് 12.25 കണ്ണൂര്‍-21-ന് 12.27 കാസര്‍കോട്-22-ന് 12.29
ജില്ലകളില്‍ മുകളില്‍പ്പറഞ്ഞ സമയങ്ങളിലാണ് ഈ പ്രതിഭാസം ദൃശ്യമാവുക.

Post a Comment

1 Comments

  1. അപ്പോൾ , "കരയുമ്പോൾ കൂടെകരയാൻ നിൻ നിഴൽ" പോലും വരില്ലാന്നർത്ഥം. അത്തരം ദിവസങ്ങളിൽ ആരും "ചിരിക്കുമ്പോൾ കൂടെചിരിക്കാൻ ആയിരം പേർ വരും" എന്ന് തുടങ്ങുന്ന ആ പഴയ പാട്ട് ആരും പാടേണ്ട .

    ReplyDelete