Flash News

6/recent/ticker-posts

യൂസുഫലിയോട് നഷ്ടപരിഹാരം ചോദിച്ചുള്ള വ്യാജ ശബദ ഉടമക്ക് പണി കിട്ടി..!സ്ഥല ഉടമ രംഗത്ത്!

Views
കൊച്ചി: ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ലുലു ഗ്രൂപ്പ് സ്ഥാപകന്‍ എം എ യൂസഫലിയോട് നഷ്ടപരിഹാരം ചോദിക്കുന്ന മൊബൈല്‍ സംഭാഷണം വ്യാജമാണെന്ന് സ്ഥലമുടമ നെട്ടൂര്‍ സ്വദേശി പീറ്റര്‍ ഏലിയാസ്. ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കേണ്ടി വന്ന സ്ഥലത്തിന്റെ ഉടമയുടേതെന്ന രൂപത്തിലാണ് ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാല്‍, ആ ശബ്ദ സന്ദേശം തന്‍േറതല്ലെന്ന് പീറ്റര്‍ ഏലിയാസ് പറഞ്ഞു.

താന്‍ മനസാ വാചാ കര്‍മണാ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യമാണ് ഫോണ്‍ റെക്കോഡെന്ന വ്യാജേന പ്രചരിക്കുന്നതെന്ന് സ്ഥലമുടമ പീറ്റര്‍ പറയുന്നു. നഷട്പരിഹാരത്തിന് തനിക്ക് ഒരു അര്‍ഹതയുമില്ലെന്നും വ്യാജ സന്ദേശമുണ്ടാക്കിയവര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹെലികോപ്റ്റര്‍ ഇറക്കിയ സ്ഥലം രണ്ടു കോടി രൂപക്ക് വില്‍ക്കാന്‍ വെച്ചതാണെന്നും ഇനി വില്‍പനയൊന്നും നടക്കില്ലെന്നും യൂസഫലിയോട് സ്ഥലമുടമ പറയുന്നതിന്റെ ഫോണ്‍ റെക്കോഡെന്ന വ്യാജേനയാണ് സന്ദേശം പ്രചരിക്കുന്നത്. തക്കതായ നഷ്ടപരിഹാരം ലഭിക്കണമെന്നും ഉടമ ആവശ്യപ്പെടുന്നുണ്ട്. ഒന്നോ രണ്ടോ ലക്ഷം നഷ്ടപരിഹാരമായി നല്‍കാമെന്നും രണ്ടു കോടിയൊന്നും നല്‍കാനാകില്ലെന്നും യൂസഫലിയെന്ന വ്യാജേന സംസാരിക്കുന്നയാള്‍ പറയുന്നുമുണ്ട്. രണ്ട് ലക്ഷം ചെറിയ തുകയാണെന്നും തക്കതായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ തന്റെ സ്ഥലത്തു നിന്നും ഹെലികോപ്റ്റര്‍ എടുത്തുമാറ്റാന്‍ അനുവദിക്കില്ലെന്നും വ്യാജ മൊബൈല്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.


Post a Comment

1 Comments

  1. ഇത്തരം വ്യാജന്മാരെ നിലക്കുനിറുത്താനും മര്യാദ പഠിപ്പിക്കാനും പര്യാപ്തമായ നിയമങ്ങൾ നിർമ്മിക്കാൻ ഇനിയെങ്കിലും നമ്മുടെ നിയനിർമാണസഭകളിലെ സാമാജികർ മുൻകയ്യെടുക്കണം. അതാത് കാലങ്ങളിലെ മന്ത്രിസഭകളെ അനുകൂലിക്കുകയോ എതിർക്കുകയോ മാത്രമാണ് തങ്ങളുടെ ജോലി എന്നാണോ നമ്മുടെ മിക്ക MLA മാരും MP മാരും ധരിച്ചുവെച്ചിരിക്കുന്നത് എന്ന് ജനങ്ങൾ അത്ഭുതപ്പെടുകയാണ്. പുതിയ പുതിയ കുറ്റകൃത്യങ്ങൾ ദിവസം തോറും ഉണ്ടായിക്കൊണ്ടിരിക്കുന്നു . ഇതെല്ലാം ചെയ്യുന്ന കുറ്റവാളികളെ ശിക്ഷിക്കാനോ കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടാനോ ഇരകൾക്ക് മതിയായ നഷ്ടപരിഹാരം നൽകാനോ നമ്മുടെ നാട്ടിൽ ഇപ്പോഴും ഫലപ്രദമായ നിയമങ്ങളില്ല . കൊടുങ്ങല്ലൂരിൽ വെച്ച് കള്ളനോട്ടടിച്ചു വിറ്റ കുറ്റവാളി ജാമ്യത്തിലറങ്ങി മൂന്നാം മാസം കോഴിക്കോട്ടുവെച്ചു വീണ്ടും കള്ളനോട്ടടിൽകുന്നു. ഇത്തരമൊരു പരിതാപകരമായ അവസ്ഥ ഉഗാണ്ടയിൽ പോലും ഇല്ലെന്നാണ് കേൾക്കുന്നത്. നമ്മുടെ നിയമനിർമാണ സാമാജികർ എന്തെടുക്കുകയാണാവോ ?.

    ReplyDelete