Flash News

6/recent/ticker-posts

രാജ്യത്ത് വീണ്ടും ലോക്ക്ഡൗൺ..? നയം വ്യക്തമാക്കി കേന്ദ്ര സർക്കാർ

Views

ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് വ്യാപനംഅതിരൂക്ഷമായി തുടരുകയാണെങ്കിലും ലോക്ക്ഡൗണ്‌ ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ലോക്ക്ഡൗൺ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും സർക്കാർ വ്യക്തമാക്കി.
കേരളം, മഹാരാഷ്ട്ര, ​ഗുജറാത്ത്, പഞ്ചാബ് ഉൾപ്പടെ 11 സംസ്ഥാനങ്ങളിലെ രോ​ഗവ്യാപനം അതിതീവ്രമാണ്. ഈ സംസ്ഥാനങ്ങളുമായി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ദേശീയ തലത്തിലുള്ള ഒരു ലോക്ക്ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഒരു പക്ഷേ കൊവിഡ് വ്യാപനം ഒരുപരിധി വരെ തടയാമെന്ന നിർദ്ദേശം ചില സംസ്ഥാനങ്ങൾ മുന്നോട്ട് വച്ചു.

എന്നാൽ  വീണ്ടുമൊരു ലോക്ക്ഡ‍ൗൺ ദേശീയതലത്തിലുണ്ടായാൽ സാമ്പത്തിക മേഖലയിലടക്കം വലിയ തിരിച്ചടിയുണ്ടാകുമെന്ന നിർദ്ദേശമാണ് കേന്ദ്രസർക്കാർ പ്രധാനമായും മുന്നോട്ട് വച്ചത്.

ഭാ​ഗിക ലോക്ക്ഡൗണോ രാത്രികാല കർഫ്യുവോ പ്രഖ്യാപിച്ചുകൊണ്ട് ഒരു പരിധി വരെ രോ​ഗവ്യാപനം നിയന്ത്രിക്കാമെന്ന നിർദ്ദേശമാണ് കേന്ദ്രത്തിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയിലെ പൂനെയിൽ ഭാ​ഗിക നിയന്ത്രണം  ഏർപ്പെടുത്തിക്കഴിഞ്ഞു. ഛത്തീസ്​ഗഡിലെ ചിലയിടങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.


Post a Comment

0 Comments