Flash News

6/recent/ticker-posts

തൃശൂര്‍ പൂര നിയന്ത്രണം; ദേവസ്വം യോഗങ്ങള്‍ ഇന്ന്

Views

തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എങ്ങനെ നടത്താമെന്ന് തീരുമാനിക്കാന്‍ ഇന്ന് ദേവസ്വങ്ങള്‍ യോഗം ചേരും. ചെറുപൂരങ്ങളുടെ നടത്തിപ്പും ചര്‍ച്ച ചെയ്യും. പൂരം ചടങ്ങില്‍ ഒതുങ്ങുമ്പോള്‍ ഘടകപൂരങ്ങളില്‍ പങ്കെടുക്കേണ്ട ആനകളുടെയും സംഘാടകരുടെയും കാര്യത്തിലും തീരുമാനമെടുക്കേണ്ടതുണ്ട്.

പൂരത്തിന് പങ്കെടുക്കുന്ന സംഘാടകരുടെ എണ്ണം, ഘടക ക്ഷേത്രങ്ങളുടെ നിലപാട് എന്നിവയാകും ഇന്നത്തെ ചര്‍ച്ച. ഒരാനയെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങുകള്‍ നടത്താനാണ് ഇന്നലെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തിന് ശേഷം തിരുവമ്പാടി വിഭാഗം ഉത്സവ കമ്മിറ്റി ചേര്‍ന്ന് തീരുമാനിച്ചത്.

ഘടക ക്ഷേത്രങ്ങളും ചടങ്ങ് മാത്രമായി പൂരത്തില്‍ പങ്കെടുക്കുമെന്നാണ് തിരുവമ്പാടി വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. 15 ആനപ്പുറത്ത് തന്നെ എല്ലാ ചടങ്ങുകളും പൊതുജനങ്ങളെ ഒഴിവാക്കി നടത്തുമെന്നാണ് പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ വ്യക്തമാക്കിയത്. ഏട്ട് ഘടകക്ഷേത്രങ്ങളില്‍ നാല് ക്ഷേത്രങ്ങള്‍ക്ക് വീതമാണ് ഓരോ വിഭാഗവും ആനകളെ നല്‍കേണ്ടത്. നിലവിലെ സാഹചര്യത്തില്‍ അത് എത്രത്തോളം പ്രായോഗികമാണെന്ന് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.


Post a Comment

0 Comments