Flash News

6/recent/ticker-posts

പ്രതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി; രതീഷിന്‍റെ മരണത്തിൽ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.

Views



മൻസൂർ വധക്കേസിലെ പ്രതി രതീഷിന്‍റെ മരണത്തിൽ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. ശ്രീരാഗ് ഉൾപ്പടെ രണ്ട് പ്രതികൾക്കൊപ്പമാണ് രതീഷ് ഒളിവിൽ കഴിഞ്ഞത്. പ്രതികൾ തമ്മിൽ സ്ഥലത്ത് വെച്ച് വാക്കു തർക്കമുണ്ടായെന്നും പൊലീസിന് സൂചന ലഭിച്ചു.

അതേസമയം കേസിൽ അന്വേഷണ സംഘം പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി . ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ ഇന്ന് കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിന്‍റെ ദൃക്സാക്ഷികളായ അയൽവാസികൾ പ്രാദേശിക ലീഗ് പ്രവർത്തകർ എന്നിവരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തിയത്.


സംഭവ സ്ഥലത്ത് നിന്നും ലഭിച്ച പ്രതി ശ്രീരാഗിന്‍റെ വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. കേസ് ആദ്യം അന്വഷിച്ച സംഘം ശേഖരിച്ച വിവരങ്ങളും പുതിയ അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. ആദ്യ പ്രതിപ്പട്ടികയിലുള്ള ഏഴ് പേര്‍ കൂടി ഇനി പിടിയിലാകാനുണ്ട്. ഇവർ കണ്ണൂർ, കോഴിക്കോട് ജില്ലാ അതിർത്തിയിലെ പാർട്ടി സ്വാധീന മേഖലകളിൽ ഒളിവിൽ കഴിയുകയാണെന്നാണ് വിവരം. ഇതേ തുടർന്ന് പ്രദേശത്ത് പൊലീസ് പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.


Post a Comment

1 Comments

  1. പ്രതികൾ തമ്മിൽ വാക്കുതർക്കമുണ്ടായി എന്നത് തികച്ചും അരാഷ്ട്രീയവും പ്രതിവിപ്ലവകരവുമായ പ്രസ്ഥാവനയും ബൂർഷ്വാ കുത്തകപ്പത്രങ്ങളുടെ സ്ഥിരം ശൈലിയിലുള്ളതുമാകുന്നു . താഴെ തലത്തിൽ നടത്തിക്കഴിഞ്ഞ ഉന്മൂലനവിപ്ലവവും ഉന്നത ശ്രീണിയിൽ വിരാജിക്കുന്ന നേതാക്കളുടെയും കുടുംബാംഗം ഗങ്ങളുടെയും പാർലിമെന്ററി വ്യാമോഹങ്ങളും മരുന്നുകച്ചവടവും എന്ന വിഷയത്തെപ്പറ്റി ചൂടേറിയ ചർച്ചകളും കേന്ദ്രീകൃതജനാ ധിപത്യ തത്ത്വമനുസരിച്ചുള്ള സായുധമായ തീരുമാനമെടുക്കലും നടന്നുകാണും. അതിനാണ് ഈ ബൂർഷ്വാപത്രങ്ങളും കുത്തകമുതലാളിത്ത ചാനലുകളും വാക്കുതർക്കം , സ്വരച്ചേർച്ചയില്ലായിമ , അഭിപ്രായാവ്യത്യാസം എന്നൊക്കെ പറയുന്നത് . എഡോ , ഗോപാലകൃഷ്ണാ , നിങ്ങൾക്കൊന്നും ഈ പാർട്ടിയെക്കുറിച്ച് ഒരു കുരുമുളകും അറിയില്ല . ഇത്‌ മഹത്തായ പാരമ്പര്യമുള്ളൊരു ബിപ്ലബ പാർട്ടിയാണ് . പിന്നെ എന്താണീ പാരമ്പര്യം ? എന്താണീ ബിപ്ലബം എന്നൊന്നും എന്നോട് ചോദിക്കരുത് . എനക്കറിയില്ല . ബിപ്ലബം എന്നാൽ ഒരു ജോലിയും ചെയ്യാതെ വീട്ടിൽകിടന്നു കുട്ടികളെയുണ്ടാക്കുന്ന വ്യവസായത്തിൽ മാത്രം വ്യാപൃ തരാകുന്ന ജോലിക്കളളന്മാർക്കു കഷ്ട്ടിച്ചു അന്നന്നത്തെ ആഹാരത്തിനുള്ളത് കിറ്റാക്കി കൊടുക്കുക എന്നതാണെന്ന് കാറൽ മാർക്സും ആവുസേപ്പച്ചൻ സ്റ്റാലിനും പറഞ്ഞിട്ടുണ്ടെന്നാണ് പഴയ സൈദ്ധാന്ധിക ബുദ്ധിജീവി ഏലംകുളം തിരുമേനി താളിയോലകളിൽ രേഖപ്പെടുത്തി വെച്ചിട്ടുള്ളത് . കേട്ടുകേൾവിയാണ് , ഞാൻ വായിച്ചിട്ടില്ല. എനക്കറിയില്ല . എന്തായാലും സായുധവിപ്ലവപ്പിറ്റേന്ന് തൊഴലാളിവർഗ സർവാധിപത്യം സ്ഥാപിച്ചാലുടനെ വാക്കുതർക്കം എന്ന തർക്കവാക്ക് നിരോധിക്കുന്നതാകുന്നു . ഈങ്കുലാ............ ചിന്താവാ.....

    ReplyDelete