Flash News

6/recent/ticker-posts

വ്യത്യസ്തമായ പുത്തൻ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

Views

സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് ലൈക് വാരിക്കൂട്ടാൻ ശ്രമിക്കുന്നവരാണ് അത് ഉപയോഗിക്കുന്നവരിൽ അധിക പേരും. ചെയ്ത പോസ്റ്റ് ആളുകൾക്ക് ഇഷ്ടമായോ എന്നതിനെ അളക്കുന്ന ഏകകമാണ് ലൈക്. 
ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വന്നിരിക്കുന്ന പുതിയ ഫീച്ചർ ലൈകിനെ സംബന്ധിച്ചുള്ളതാണ്. നമ്മൾ ഇട്ട പോസ്റ്റിന് കിട്ടിയ ലൈക്കുകൾ ആർക്കും കാണാതെ ഒളിപ്പിച്ച് വെക്കാം എന്നതാണ് പുതിയത്. നമുക്ക് ലഭിക്കുന്ന ലൈക്കുകൾ മറ്റുള്ളവർ കാണാൻ താൽപര്യമില്ലെങ്കിൽ അത് മറച്ച് വെക്കാം എന്നതാണ് ചുരുക്കം. സ്വന്തം പോസ്റ്റുകളിലെയും മറ്റുള്ളവരുടെ പോസ്റ്റുകളിലെയും ലൈക്കുകൾ ഇത്തരത്തിൽ മറച്ച് വെക്കാം. 

ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ മാത്രം അവതരിപ്പിച്ച ഈ ഫീച്ചർ ഫേസ്ബുക്കിലും കൊണ്ടുവരുമെന്ന് കമ്പനി വ്യക്തമാക്കി.


Post a Comment

0 Comments