Flash News

6/recent/ticker-posts

ബന്ധം നോക്കി യോഗ്യതാ മാനദണ്ഡം മറ്റാൻ ആവശ്യപ്പെട്ട കത്ത് വൈറൽ...!

Views

 മന്ത്രിയുടെ കീഴിലുള്ള ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിലെ നിയമനത്തിനുള്ള യോഗ്യതയിൽ മാറ്റം വരുത്താനാണ് കത്ത് നൽകിയത്. ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് ഈ തസ്തിക മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെടുകയായിരുന്നു.

മന്ത്രിയായി ചുമതലയേറ്റ് ഏതാണ്ട് രണ്ട് മാസമായപ്പോഴാണ് ഇത്തരത്തിൽ കത്ത് നൽകിയത്. ധനകാര്യ വികസന കോർപറേഷനിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 29-6-2013 ൽ കൃത്യമായ യോഗ്യത നിശ്ചയിച്ചിരുന്നു. ഈ ഉത്തരവിൽ മറ്റം വരുത്തണണെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് 26-7-2016 ൽ ജിഐഡി സെക്രട്ടറിക്ക് മന്ത്രി കത്ത് നൽകിയത്.
ജനറൽ മാനേജറുടെ യോഗ്യത ബിടെക് വിത്ത് പിജിഡിബിഎ എന്ന് കൂടി മാറ്റി യോഗ്യത നിശ്ചയിക്കണമെന്നാണ് ജലീൽ ആവശ്യപ്പെട്ടത്. മന്ത്രിയുടെ ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയാണ് ബിടെക്കും പിജിഡിബിഎയും. ഈ കത്തിന്റെ അടിസ്ഥാനത്തിൽ യോഗ്യത മാറ്റി നിശ്ചയിച്ചു സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തു



Post a Comment

1 Comments

  1. എത്രയും ബഹുമാനപ്പെട്ടായെന്റെ പ്രിയസെക്രട്ടറി വായിക്കുവാൻ സ്വന്തംമന്ത്രി , എഴുതുന്നതെന്തെന്നാൽ ചെരിപ്പുകൾക്കൊപ്പിച്ചു കാലുമുറിക്കേണമേ.

    ReplyDelete