Flash News

6/recent/ticker-posts

ആ കുഞ്ഞിന്റെ അമ്മയ്ക്ക് കണ്ണിന് കാഴ്ചയില്ലായിരുന്നു; നിലവിളിക്കാന്‍ മാത്രമേ അവര്‍ക്ക് സാധിച്ചുള്ളൂ; പാഞ്ഞെത്തിയ ട്രയിനിന് മുന്നില്‍ നിന്നും പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് താരമായി മയൂര്‍; മയൂറിന്റെ ധീരതയ്ക്ക് മഹീന്ദ്ര താര്‍ സമ്മാനമായി നല്‍കി വ്യവസായി ആനന്ദ് മഹീന്ദ്ര

Views


ന്യൂഡല്‍ഹി: ഇന്നലെ രാജ്യമെങ്ങും ഒരുപോലെ വാഴ്ത്തിയ ആ രക്ഷാദൗത്യത്തിലെ ഹീറോയെ ആദരിച്ച് റെയില്‍വേ അധികൃതര്‍. മയൂര്‍ ഷെല്‍ക്കെ എന്ന ജീവനക്കാരനാണ് പാഞ്ഞെത്തിയ ട്രെയിനിന് മുന്നില്‍ നിന്നും സാഹസികമായി കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. ഈ വിഡിയോ ഇന്നലെ തന്നെ റെയില്‍വേ മന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച്അഭിനന്ദനമറിയിക്കുകയും ചെയ്തു.

വീഡിയോ കാണുക👇



‘കുട്ടിയെ രക്ഷിക്കാന്‍ ഓടുമ്പോഴും എന്റെ ജീവനും അപകടത്തിലാവുമോ എന്ന് ഞാനും ഒരു നിമിഷം ചിന്തിച്ചിരുന്നു. എന്നാലും അവനെ രക്ഷിക്കണമെന്ന് തന്നെ തോന്നി. ആ കുഞ്ഞിന്റെ അമ്മയ്ക്ക് കണ്ണിന് കാഴ്ചയില്ലായിരുന്നു. അതിനാലാണ് അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയാതെ പോയത്. പക്ഷേ, ഹൃദയം നിറഞ്ഞാണ് അവര്‍ നന്ദി പറഞ്ഞത്.’ മയൂര്‍ പറയുന്നു.

മുംബൈയിലെ വങ്കാനി റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യമാണ് ഇന്നലെ പുറത്തുവന്നത്. അമ്മയ്‌ക്കൊപ്പം സ്റ്റേഷനിലൂടെ നടന്നുപോവുകയായിരുന്ന കുട്ടി പെട്ടെന്ന് ട്രാക്കിലേക്ക് വീണു. ഈ സമയം അതിവേഗം ഒരു ട്രെയിനും അതേ ട്രാക്കിലൂടെ പാഞ്ഞെത്തി. ഈ കാഴ്ച കണ്ട് ട്രാക്കിലൂടെ മയൂര്‍ ഓടിയെത്തി കുഞ്ഞിനെ ഫ്‌ലാറ്റ്‌ഫോമിലേക്ക് പിടിച്ചുകയറ്റി.


Post a Comment

1 Comments

  1. മനുഷ്യത്വം എന്ന വികാരം ദൈവീകവും നിസ്വാർത്ഥവും ആണെന്നതുകൊണ്ടുതന്നെ പവിത്രവുമാണ്. മനുഷ്യത്വപരവും ദൈവീകവുമായ ഇത്തരം സാഹസങ്ങളുടെ വിജയങ്ങളിൽ ദൈവത്തിന്റെ കയ്യൊപ്പുകൾ കാണാൻ കഴിയും . ശ്രീ. മയൂറിനു അഷ്ടയ്‌ശ്വര്യങ്ങളും നൽകേണമേയെന്നു സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.

    ReplyDelete