Flash News

6/recent/ticker-posts

കോവിഡ് പ്രോട്ടോകോൾ കാറ്റിൽപറത്തി എ.ടി.എമ്മുകൾ

Views


 കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ കാ​റ്റി​ൽ​പ​റ​ത്തി ബാ​ങ്കു​ക​ളു​ടെ എ.​ടി.​എ​മ്മു​ക​ൾ. ഭൂ​രി​ഭാ​ഗം എ.​ടി.​എ​മ്മു​ക​ളി​ലും സാ​നി​റ്റൈ​സ​ർ ഇ​ല്ല. ഒ​ഴി​ഞ്ഞ ബോ​ട്ടി​ലു​ക​ൾ കാ​ഴ്ച​വ​സ്തു​ക്ക​ളാ​യി ഇ​രി​ക്കു​ക​യാ​ണ്. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ക​യ​റു​ക​യും സ്പ​ർ​ശി​ക്കു​ക​യും ചെ​യ്യു​ന്ന എ.​ടി.​എ​മ്മു​ക​ളി​ലാ​ണ് ഈ ​സു​ര​ക്ഷ വീ​ഴ്ച.

കൈ​ക​ഴു​കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന പൊ​ലീ​സും ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല. മി​ക്ക​വാ​റും എ.​ടി.​എ​മ്മു​ക​ളി​ൽ പ​ണം നി​റ​ക്കു​ന്ന​ത് ബാ​ങ്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഏ​ജ​ൻ​സി​ക​ളാ​ണ്. എ.​ടി.​എ​മ്മിെൻറ ന​ട​ത്തി​പ്പും മ​റ്റും ബാ​ങ്കു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്​​റ്റേ​റ്റ് ബാ​ങ്ക് ഉ​ൾ​പ്പെ​ടെ എ​ല്ലാ ബാ​ങ്കു​ക​ളും കോ​വി​ഡ് സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് പ​ല​യി​ട​ത്തും ച​ട​ങ്ങ് മാ​ത്ര​മാ​യി.

എ​റ​ണാ​കു​ളം റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലെ സ്​​റ്റേ​റ്റ് ബാ​ങ്ക് എ.​ടി.​എ​മ്മി​ൽ പോ​ലും സാ​നി​റ്റൈ​സ​ർ ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കെ ഇ​ട​പാ​ടു​കാ​രി​ൽ ഇ​ത് ആ​ശ​ങ്ക​ക്കു വ​ഴി​വെ​ച്ചി​ട്ടു​ണ്ട്. നൂ​റു​ക​ണ​ക്കി​ന​​ുേ​പ​ർ നി​ര​ന്ത​രം സ്പ​ർ​ശി​ക്കു​ക​യും മി​നി​റ്റു​ക​ൾ ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്യു​ന്ന കൗ​ണ്ട​റു​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് ശൂ​ചീ​ക​ര​ണം​പോ​ലും ന​ട​ക്കു​ന്നി​ല്ല.

കോ​വി​ഡ് വ്യാ​പ​ന​ത്തിെൻറ ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ.​ടി.​എം കൗ​ണ്ട​റു​ക​ൾ കോ​വി​ഡ് വ്യാ​പ​ന ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്നു. പ​ല രോ​ഗി​ക​ളു​ടെ​യും റൂ​ട്ട് മാ​പ്പി​ൽ എ.​ടി.​എം കൗ​ണ്ട​റു​ക​ളും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. യു.​പി.​ഐ ഉ​ൾ​പ്പെ​ടെ ക​റ​ൻ​സി​ര​ഹി​ത ഇ​ട​പാ​ടു​ക​ൾ വ​ർ​ധി​ച്ച​തോ​ടെ മി​ക്ക ബാ​ങ്കു​ക​ളും എ.​ടി.​എ​മ്മു​ക​ളു​ടെ പ​രി​പാ​ല​നം നാ​മ​മാ​ത്ര​മാ​ക്കി.


Post a Comment

1 Comments

  1. അത്യാവശ്യക്കാർ ചെറിയൊരു കുപ്പി സാനിറ്റൈസർ കയ്യിൽ കൊണ്ടുനടക്കുന്നതായിരിക്കും ഉത്തമം . നമ്മുടെ നാട്ടിൽ ATM കൾക്കുള്ളിലൊക്കെ സാനിറ്റൈസർ വെച്ചാൽ അത് വെച്ചവൻ പോകുന്നപോക്കിലൊന്നു തിരിഞ്ഞുനോക്കിയാൽ അവൻ വെച്ച സാനിറ്റൈസർ അവിടെ കാണാൻ കഴിയില്ല. ജനങ്ങൾ അത്രക്കൊക്കെയേ ധാർമികമായും സാസ്‌കാരികമായും വളർന്നിട്ടുള്ളൂ . ബാങ്കുകാരെ കുറ്റം പറഞ്ഞിട്ടൊന്നും യാതൊരു കാര്യവുമില്ല സാറന്മാരേ.

    ReplyDelete