Flash News

6/recent/ticker-posts

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം;അമിത് ഷാ പങ്കെടുത്ത റാലിയില്‍ മാസ്‌ക്ക് ധരിക്കാതെ ആയിരങ്ങള്‍,ബംഗാളിലെ സ്ഥിതി ഗുരുതരം

Views


കൊല്‍ക്കത്ത: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആയിരങ്ങള്‍. ഹാബ്രയില്‍ നടന്ന റാലിയിലാണ് മാസ്‌കോ, സാമൂഹിക അകലമോ പാലിക്കാതെ ജനങ്ങള്‍ റോഡ് ഷോയില്‍ പങ്കെടുത്തത്. ഇന്നലെ മാത്രം കൊവിഡ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് 34 പേരുടെ മരണം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള റാലികളും മറ്റും സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്.

ഇന്നലെ മാത്രം 7,713 പുതിയ കേസുകളാണ് ബംഗാളില്‍ സ്ഥിരീകരിച്ചത്. 34 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രോഗബാധയെ നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനിടെയാണ് അമിത് ഷാ പങ്കെടുത്ത റാലിയില്‍ ഇത്ര ഗുരുതരമായ വീഴ്ച്ച സംഭവിച്ചിരിക്കുന്നത്. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സംഘടിപ്പിച്ച റാലികള്‍ക്കെതിരെയും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എട്ട് ഘട്ടങ്ങളായാണ് പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുവരെ അഞ്ച് ഘട്ട തെരഞ്ഞെടുപ്പുകളാണ് പൂര്‍ത്തിയായിരിക്കുന്നത്. കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രചാരണങ്ങള്‍ പാലിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്തമാണ്. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിന് കാരണം നരേന്ദ്ര മോദിയാണെന്ന് പ്രധാനമന്ത്രി പദം രാജിവെക്കണമെന്നും മമത ബാനര്‍ജി പറഞ്ഞു. കൂടാതെ സംസ്ഥാനത്തിന് 5.4 കോടി വാക്‌സിന്‍ അടിയന്തിരമായി എത്തിക്കണമെന്നും ബംഗാള്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തിനടുത്ത് ആളുകള്‍ കൊവിഡ് ബാധിതരായതായാണ് റിപ്പോര്‍ട്ട്. ഇന്നലെ മാത്രം രാജ്യത്തെ 2,61,500 പേരാണ് കൊവിഡ് ബാധിതരായത്. പ്രതിദിന കൊവിഡ് കണക്കുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 1501 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം മരിച്ചു.

ഈ ആഴ്ച്ചയുടെ തുടക്കത്തില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 168,912 എന്ന നിരക്കിലും കൊവിഡ് മൂലമുള്ള മരണങ്ങള്‍ 904 എന്ന നിരക്കിലുമാണുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തിനുശേഷം ഇതാദ്യമായാണ് കൊവിഡ് മൂലമുള്ള മരണനിരക്ക് രാജ്യത്ത് ഈ വിധത്തില്‍ ഉയരുന്നത്. രാജ്യത്തെ കൊവിഡ് സാഹചര്യം ഈ വിധത്തില്‍ രൂക്ഷമാകുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തൊഴില്‍ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തരം, പൊതുവിതരണം, വാര്‍ത്താ വിതരണം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കാണ് വര്‍ക്ക് ഫ്രം ഹോമിനുള്ള അനുമതി നല്‍കിയത്. എന്നാല്‍ ക്യാബിനുള്ള ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
https://twitter.com/i/status/1383749997825433602



Post a Comment

0 Comments