Flash News

6/recent/ticker-posts

മലപ്പുറം മണ്ഡലം വോട്ടർമാരുടെ ശ്രദ്ധയ്ക്ക്..! രണ്ട് വോട്ട് ചെയ്യേണ്ട രീതി.

Views

                ✍🏻 NSNM - PALANI

മലപ്പുറം: മലപ്പുറം മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം  പാർലമെൻ്റ് തെരഞ്ഞെടുപ്പിന് കൂടി ഒരുങ്ങിയിരിക്കുകയാണല്ലോ.ഈ അവസരത്തിൽ നിങ്ങൾക്ക് വേണ്ടുന്ന ഉപദേശ- നിർദ്ദേശങ്ങളാണിവിടെ പങ്കുവെക്കുന്നത്.
    പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നമ്മൾ ഒരേ സമയം മൂന്ന് വോട്ട് ചെയ്തിട്ടുണ്ട്. പഞ്ചായത്ത് തലത്തിൽ ഗ്രാമ പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും, ജില്ലാ പഞ്ചായത്തിലേക്കുമായി നമ്മൾ ഒരേ സമയം ഒരേ കാബിനിൽ 3 വോട്ട് ചെയ്ത പരിചയം നമുക്കുണ്ട്. എന്നാൽ, നിയമസഭയിലേക്കും പാർലമെൻറിലേക്കും ഒരേ സമയം വോട്ട് ചെയ്യുക എന്നത് ആദ്യാനുഭവമാണ്.
ഇത് എങ്ങനെ....?!

നിങ്ങൾക്ക് മനസ്സിലാകും വിധം  വേങ്ങര പോപ്പുലർ ന്യൂസ് തയ്യാറാക്കിയ ആനിമേഷൻ വീഡിയോ കാണൂ.....



 ശബ്ദം നൽകിയത്:

അഡ്വ: സ്വാദിഖ് നടുത്തൊടി

👉🏻 ആദ്യമായി നമ്മൾ പോളിംങ് ബൂത്തിൽ കയറുന്നു. ഒന്നാമത്തെ പോളിംങ് ഓഫീസർ നമ്മുടെ രേഖകൾ പരിശോധിക്കുന്നു. നിങ്ങളുടെ രേഖകൾ ശരിയാണെന്ന് ഉറപ്പ് വരുത്തിയ ശേഷം നിങ്ങളുടെ പേര് വിളിക്കുന്നു.

👉🏻 അടുത്തതായി നമ്മൾ രണ്ടാം പോളിംങ് ഓഫീസറുടെ അടുത്തേക്ക് പോകുന്നു. അദ്ദേഹം നമ്മുടെ കൈ വിരലിൽ മഷി പുരട്ടിത്തരുന്നു.

👉🏻 തുടർന്ന് നമ്മൾ മൂന്നാമത്തെ പോളിംങ് ഓഫീസറുടെ അടുത്തെത്തുന്നു. അദ്ദേഹം നമുക്ക് വെള്ള നിറത്തിലും പിങ്ക് നിറത്തിലുമുള്ള രണ്ട് സ്ലിപ്പുകൾ തരുന്നു.

👉🏻 ശേഷം നമ്മൾ അടുത്ത പോളിംങ് ഓഫീസറുടെ (നാലാമത്തെ ഓഫീസർ) കയ്യിൽ വെള്ള സ്ലിപ്പ് നൽകുന്നു.ഇത് പാർലമെൻ്റിലേക്കുള്ള വോട്ടാണ്.ഇതാണ് ആദ്യം ചെയ്യേണ്ടത്. ഓഫീസർ എല്ലാം ഉറപ്പ് വരുത്തിയ ശേഷം മെഷീൻ ഓൺ ചെയ്യുന്നു. അന്നേരം നമ്മൾ കൗണ്ടറിൽ ചെന്ന് പാർലമെൻ്റിലേക്കുള്ള വോട്ട് രേഖപ്പെടുത്തുന്നു.

👉🏻 പിന്നീട് അഞ്ചാമത്തെ പോളിംങ് ഓഫീസറുടെ അടുത്തെത്തി അവിടെ നമ്മൾ പിങ്ക് സ്ലിപ്പ് അദ്ദേഹത്തിൻ്റെ കയ്യിൽ നൽകണം. ശേഷം അടുത്ത കൗണ്ടറിൽ നിയമസഭയിലേക്കുള്ള വോട്ട് രേഖപ്പെടുത്തണം. ശേഷം പുറത്തിറങ്ങാം.

ഇത്രയും കാര്യങ്ങളാണ് മലപ്പുറം മണ്ഡലത്തിലെ വോട്ടർമാർ ശ്രദ്ധിക്കേണ്ടത്. ഇത്രയും കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുകയും ബൂത്ത് ഏജൻറുമാർ ശ്രദ്ധിക്കുകയും ചെയ്യണം.


Post a Comment

1 Comments

  1. എല്ലാം വിശദമാക്കി പറഞ്ഞു തന്ന സാദിഖ് നടുെത്താടിക്കും n s n m Palani ക്കും അഭിനന്ദനങ്ങൾ.

    ReplyDelete