Flash News

6/recent/ticker-posts

‘രാഷ്ട്രീയ നയം ഇന്ന് വ്യക്തമാക്കും’; നടന്‍ ആസിഫ് അലി

Views


നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നയം ഇന്ന് വ്യക്തമാക്കുമെന്ന് പ്രഖ്യാപിച്ച് നടന്‍ ആസിഫ് അലി. തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാഷ്ട്രീയ നയം അറിയിക്കുമെന്ന് ആസിഫ് അലി അറിയിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ആശംസകളും താരം അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആസിഫ് അലി ഇക്കാര്യം അറിയിച്ചത്.

അതെ സമയം ആസിഫ് അലിയുടെ പുതിയ സിനിമയുടെ പ്രചരണ തന്ത്രമാണ് പുതിയ അറിയിപ്പെന്ന് നിരവധി പേര്‍ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്‍റു ചെയ്തു. പുതിയ സിനിമയുടെ പ്രഖ്യാപനമാകും ഇന്ന് വൈകുന്നേരം നടക്കുകയെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം കൊല്ലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുകേഷിന് വേണ്ടി ആസിഫ് അലി പരസ്യമായി പ്രചാരണത്തിനിറങ്ങിയിരുന്നു. തീരദേശ മേഖലയില്‍ ആസിഫ് അലി നടത്തിയ തെരഞ്ഞെടുപ്പ് റോഡ് ഷോ വലിയ ശ്രദ്ധ നേടിയിരുന്നു. മുകേഷ് വീണ്ടും ജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് ആസിഫ് അലി പ്രചാരണ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.


Post a Comment

1 Comments

  1. ഒരൊറ്റ വോട്ടുള്ള ഒരു സിനിമാ നടൻ തന്റെ രാഷ്ട്രീയനയം വ്യക്തമാക്കുന്നതിൽ എന്താണ് ജനാധിപത്യത്തിൽ ഇത്രവലിയ പ്രസക്തി ?.

    ReplyDelete