Flash News

6/recent/ticker-posts

മൂന്നിയൂരിൽ കുടിവെള്ളം മുടക്കിയെന്ന് പരാതി: മനുഷ്യാവകാശ കമീഷൻ വിശദീകരണം തേടി

Views തിരുരങ്ങാടി: നാല് വീട്ടുകാർ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പൈപ്പ് ലൈൻ പൊട്ടിയപ്പോൾ വ്യക്തി വിരോധത്തിന്റെ പേരിൽ പഞ്ചായത്ത് സെക്രട്ടറി പൈപ്പ് നന്നാക്കാൻ അനുവദിക്കുന്നില്ലെന്ന പരാതിയിൽ അടിയന്തരമായി വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ. മുന്നിയൂർ പഞ്ചായത്ത് സെക്രട്ടറി നാലാഴ്ചക്കകം വിശദീകരണം സമർ പ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മുന്നിയൂർ വെളിമുക്ക് സ്വദേശി പറമ്പിൽ അബൂബക്കറിന്റെ പരാതിയിലാണ് നടപടി. കടലുണ്ടി പുഴക്ക് സമീപമാണ് പരാതിക്കാരന്റെ വീട്. പരാതിക്കാരന്റെ  കിണറിലുള്ളത് ഉപ്പുവെള്ളമാണ്. തുടർന്ന് മറ്റൊരു സ്ഥലത്ത് പുതിയ കിണർ കുഴിച്ചു. പുതിയ പൈപ്പ് സ്ഥാപിച്ച് കിണറിൽനി ന്ന് വെള്ളം വീട്ടിലെത്തിക്കുകയാണ് ചെയ്യുന്നത്. തയ്യിലകടവ്-അവുഞ്ഞിത്തറ റോഡിലൂടെയാണ്. വെള്ളം എത്തിക്കുന്നത്. പഞ്ചായത്തിൻറ നേതൃത്വത്തിൽ പിന്നീട് ഈറോഡ് കോൺക്രീറ്റ് ചെയ്തു. ഇതിനിടെ പൈപ്പിന് ലീക്കുണ്ടായി. തുടർന്ന് വെള്ളം കൊണ്ടുവരാൻ കഴിയാതായി. കോൺക്രീറ്റ് പൊളിച്ച് ചോർച്ച തടയാൻ അനുവദിക്കുന്നില്ല. പൈപ്പ് ചോർച്ച താൻ പണം  മുടക്കി നന്നാക്കാമെന്ന് മുന്നിയൂർ  പഞ്ചായത്തിന് എഴുതി നൽകിയിട്ടും സെക്രട്ടറി അനുവദിക്കുന്നില്ലെന്നാണ് പരാതി. 


Post a Comment

1 Comments

  1. പുതിയ റോഡുകൾ കുത്തിപ്പൊളിക്കാൻ ഒരു കാരണവശാലും അനുവദിക്കരുത് .

    ReplyDelete