Flash News

6/recent/ticker-posts

ഒരു വോട്ടും നഷ്ടപ്പെട്ടരുത്; പക്ഷെ സ്വന്തം വോട്ട് ‘സ്വന്തമാക്കാനാവില്ല’

Views

മലപ്പുറം: ഓരോ വോട്ടിനെയും പരമപ്രധാനമായി കാണുന്ന സ്ഥാനാര്‍ത്ഥികളില്‍ പകുതിയിലേറെപ്പേര്‍ക്കും സ്വന്തം വോട്ട് തനിക്ക് ചെയ്യാന്‍ കഴിയാത്തവര്‍. മലപ്പുറം ജില്ലയിലെ 48 മുന്നണി സ്ഥാനാര്‍ത്ഥികളില്‍ 26 പേര്‍ക്കും മറ്റ് മണ്ഡലങ്ങളിലാണ് വോട്ട്. അഞ്ച് സ്ഥാനാര്‍ത്ഥികളുടെ വോട്ട് ജില്ലയ്ക്ക് പുറത്താണ്.

വേങ്ങരയില്‍ മത്സരിക്കുന്ന പികെ കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറത്താണ് വോട്ട്. എല്‍ഡിഎഫിന്റെ പി ജിജിക്ക് മഞ്ചേരിയിലും എന്‍ഡിഎയുടെ എം പ്രേമന് വള്ളിക്കുന്നിലുമാണ് വോട്ട് ചെയ്യേണ്ടത്. തവനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെടി ജലീലിന് കോട്ടയ്ക്കല്‍ മണ്ഡലത്തിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രമേശ് കോട്ടപ്പുറത്തിന് പെരിന്തല്‍ മണ്ണയിലുമാണ് വോട്ട്.

കൊണ്ടോട്ടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിവി ഇബ്രാഹിം മലപ്പുറം മണ്ഡലത്തിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷീബ ഉണ്ണികൃഷ്ണന്‍ വള്ളിക്കുന്നിലുമാണ് വോട്ട് ചെയ്യേണ്ടത്. നിലബൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വറിന് ഏറനാടാണ് വോട്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി അബ്ദുള്‍ ഹമീദിന് മഞ്ചേരിയിലും. തിരൂരങ്ങാടിയില്‍ മത്സരിക്കുന്ന യുഡിഎഫിന്റെ കെപിഎ മജീദ് മങ്കട മണ്ഡലത്തിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കള്ളിയത്ത് സാത്താര്‍ ഹാജി തിരൂരിലുമാണ് വോട്ട് രേഖപ്പെടുത്തേണ്ടത്.

Post a Comment

0 Comments