Flash News

6/recent/ticker-posts

ഇനി മുന്നറിയിപ്പില്ല, പിഴ മാത്രം; കോ​വി​ഡ്​ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തി പൊ​ലീ​സ്

Views


തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ പൊ​ലീ​സ്​ ശ​ക്തി​പ്പെ​ടു​ത്തി. മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​തി​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​നും വ്യാ​പ​ക​മാ​യി പി​ഴ ഇൗ​ടാ​ക്കി​ത്തു​ട​ങ്ങി. ഇ​തു​വ​രെ മു​ന്ന​റി​യി​പ്പാ​ണ്​ ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​നി പി​ഴ ഇൗ​ടാ​ക്കാ​നും കേ​സെടു​ക്കാ​നു​മാ​ണ്​ തീ​രു​മാ​നം. പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ബാ​രി​ക്കേ​ഡ്​ വെച്ച്​​ പ​രി​ശോ​ധ​ന​ക്കും നി​ർ​ദേ​ശ​മു​ണ്ട്. മൂ​ന്നി​ലൊ​ന്ന്​ പൊ​ലീ​സി​നെ കോ​വി​ഡ്​ പ്ര​തി​രോ​ധ ചു​മ​ത​ല​ക​ൾ​ക്കാ​യി നി​യോ​ഗി​ച്ചു. ക​ണ്ടെ​യ്ൻ​​മെൻറ്​ സോ​ണി​ൽ കൂ​ടു​ത​ൽ ക​ർ​ക്ക​ശ​മാ​ക്കും. മാ​ർ​ക്ക​റ്റ്​ അ​ട​ക്ക​മു​ള്ള​വ​യി​ലും നി​രീ​ക്ഷ​ണം ഉ​ണ്ടാ​കും.

പി​ഴ അ​ട​ക്കാ​ൻ മ​ടി​ച്ചാ​ൽ ക്രി​മി​ന​ൽ കേസെ​ടു​ക്കും. ക​ട​ക​ൾ ഒ​മ്പ​തി​ന്​ ത​ന്നെ അ​ട​​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​നും പൊ​തു​സ്​​ഥ​ല​ത്ത്​ ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കാ​നും ന​ട​പ​ടി ഉ​ണ്ടാ​കും. കോ​വി​ഡ്​ മു​ന്ന​റി​യി​പ്പ്​ സം​ബ​ന്ധി​ച്ച്​ പൊ​ലീ​സ്​ വ്യാ​പ​ക​മാ​യി വാ​ഹ​ന​ങ്ങ​ളി​ൽ അ​നൗ​ൺ​സ്​​​െ​മ​ൻ​റും ന​ട​ത്തി. കോ​വി​ഡ്​ പോ​സി​റ്റീ​വാ​യ​വ​ർ വീ​ട്ടി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങു​ന്നി​െ​ല്ല​ന്ന്​ ഉ​റ​പ്പാ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.


Post a Comment

1 Comments

  1. രാഷ്ട്രീയസ്വാധീനമില്ലാത്ത ഇടത്തരക്കാരന് ഇനിമുതൽ പിഴ മാത്രമേയുണ്ടാകൂ . അത് പണ്ടും പണ്ടേക്കുപണ്ടേയും അങ്ങനെത്തന്നെയായിരുന്നുവല്ലോ . പാർട്ടിയുടെ ഏരിയസെക്രട്ടറിയോ ജില്ലാസെക്രട്ടറിയോ വിളിച്ചുപറഞ്ഞിട്ടും അത് മറികടന്നു ആര് ആർക്കു പിഴയിടും ?.

    ReplyDelete