Flash News

6/recent/ticker-posts

മലപ്പുറത്ത് നിന്ന് കാണാതായ പെണ്‍കുട്ടി മരിച്ച നിലയില്‍; ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി വീടിന് സമീപം മണ്ണിട്ട് മൂടി; കൊലപാതകി അന്‍വര്‍ പിടിയില്‍

Views


മലപ്പുറം : മലപ്പുറം വെട്ടിച്ചിറ സുബീറ ഫര്‍ഹത്തിന്റെ കൊലപാതകത്തില്‍ പ്രതി അന്‍വര്‍ പിടിയില്‍. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം മണ്ണിട്ടുമൂടിയതും അന്‍വറാണെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് വൈകീട്ടാണ് വളാഞ്ചേരിയില്‍ കാണാതായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് മൃതദേഹം. ചോറ്റൂര്‍ സ്വദേശി കബീറിന്റെ മകള്‍ സൂബീറ ഫര്‍ഹത്താണ് മരിച്ചത്. കഴിഞ്ഞമാസം പത്തിനാണ് സൂബീറയെ കാണാതായത്.

വീഡിയോ കാണുക👇


സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയായിരുന്നു സുബീറ. ആഴ്ചകളായി നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി എവിടെയാണെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല.

അന്വേഷണം കാര്യക്ഷമമാക്കുന്നതിന് വേണ്ടി അഞ്ചംഗ പ്രത്യേക ഉദ്യോഗസ്ഥരെയും ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തിയിരുന്നു. തിരൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ വളാഞ്ചേരി സി ഐ പി.എം. ഷമീര്‍ ആണ് കേസ് അന്വേഷിച്ചത്.

ശാസ്ത്രീയമായ മാര്‍ഗ്ഗത്തിലൂടെ കുട്ടിയെ കണ്ടെത്താനും പൊലീസ് ശ്രമം നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ടവര്‍ ലെക്കേഷന്‍ വിട്ട് പെണ്‍കുട്ടി പോയിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസ്. വിവാഹിതയായ പെണ്‍കുട്ടി ഒരു വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയിരുന്നു.

 നാളെ തെളിവെടുപ്പിനായി പ്രതിയെ സംഭവ സ്ഥലത്ത് എത്തിക്കും. കൊലപാതകത്തിന് മുന്‍പോ ശേഷമോ മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.





Post a Comment

3 Comments

  1. അതിന് ആ ബോഡി ആ കുട്ടിയുടേതാണെന്നു തെളിഞ്ഞിട്ടില്ല കാലുമാത്രമേ കണ്ടിട്ടുള്ളു നാളെയെ ബോഡി പുറത്തെടുക്കു അതിനുമുമ്ബ് ഇതൊക്കെ എങ്ങനെ അറിഞ്ഞു

    ReplyDelete
    Replies
    1. ഇപ്പോഴെങ്ങനെയുണ്ട് അജ്ഞാതനായ വായനക്കാരാ നമ്മുടെ പോലീസുകാരും പത്രപ്രവത്തകരും "ബോഡി" പുറത്തെടുക്കുന്നതിനു മുമ്പേ എഴുതിയ കാര്യങ്ങളിൽ അണുവിട വ്യത്യാസമുണ്ടോ ?. കേരളത്തിലെ പോലീസും പത്രപ്രവർത്തകരും 'പണി' പഠിച്ചവരും പഠിച്ച പണി ചെയ്യാൻ ധൈര്യമുള്ളവരുമാണ് . അവരെ സ്വാതന്ത്രരായി ജോലി ചെയ്യാൻ അനുവദിക്കണമെന്നേയുള്ളൂ .

      Delete
  2. അറസ്റ്റ് ചെയ്യപ്പെട്ട പ്രതി അൻവറിൽ നിന്നും പോലീസ് പിഴിഞ്ഞൂറ്റി എടുത്തതായിക്കൂടേ ?. നമ്മുടെ പോലീസുകാരുടെ കഴിവിനെ ദയവായി കുറച്ചുകാണരുത് അജ്ഞാതനായ സുഹൃത്തേ . പ്രശ്നം നമ്മുടെ പോലീസുമെഷിനറിയുടേതല്ല . പോലീസിനെ ഭരിക്കുന്ന കക്ഷിരാഷ്ട്രീയ തൊഴിലാളികളുടെ ഗുണമേന്മയില്ലായിമയും ധാർമികതയില്ലായിമയുമാണ് യഥാർത്ഥ പ്രശ്നം .

    ReplyDelete