ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ കൊവിഡ് മുക്തനാണെന്നും അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയെന്നും യു.പി സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാപ്പന്റെ മുഖത്ത് മുറിവേറ്റിരുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആശുപത്രിയില്‍ നിന്നും സിദ്ദിഖ് കാപ്പനെ ഇന്നലെ ഡിസ്ചാര്‍ജ്ജ് ചെയ്തെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
സിദ്ദിഖ് കാപ്പന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിം കോടതി ഇന്നലെ യു.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
21ാം തിയ്യതിയാണ് കാപ്പനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആ സമയത്ത് ശരീരത്തില്‍ മുറിവുണ്ടായിരുന്നെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
1 Comments
ശ്രീ . സിദ്ധീക് കാപ്പൻ എന്ന പത്രപ്രവർത്തകൻ യഥാർഥ്ത്തിൽ ആരുടെ കസ്റ്റടിയിലാണ് എന്ന് വല്ലപ്പോഴും അദ്ദേഹത്തിന്റെ വർഗ്ഗമായ ഇന്ത്യയിലെ പത്രപ്രവർത്തകർ അന്വേഷിച്ചിട്ടുണ്ടോ ?. പത്രപ്രവർത്തകരുടെ അനേകം സംഘടനാകളുണ്ടായിട്ടും എന്തുകൊണ്ടാണ് അവരുടെ സ്വന്തം അംഗങ്ങളുടെ കാര്യം വരുമ്പോൾ മറ്റ് വാർത്തകളുടെ കാര്യത്തിൽ അവർ പുലർത്തുന്ന ജാഗ്രത സ്വന്തം അംഗങ്ങളുടെ കാര്യത്തിൽ അവർ പുലർത്താത്തത് ?. ജുഡീഷ്യൽ കസ്റ്റടിയിലുള്ള മനുഷ്യരുടെ ആരോഗ്യപരമായ കാര്യങ്ങൾ അന്വേഷിക്കാൻ നമ്മുടെ ജുഡീഷ്യറിക്കു ബാദ്ധ്യതയുണ്ടോ ?. ഇത്തരം കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു അതിന്റെ ബാധ്യതയും നിയമവശങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്താൻ നിങ്ങൾ പത്രപ്രവർത്തകർ ശ്രമിക്കാറുണ്ടോ ?. അല്ലയോ പത്രപ്രവർത്തക്കരേ , ഇത്തരം കാര്യങ്ങളെക്കുറിച്ച് നിങ്ങളുടെ വായനക്കാരെയും അതുവഴി മുഴുവൻ ജനങ്ങളെയും ബോധവാന്മാരാക്കുകയും ജനങ്ങൾക്ക് സാമാന്യ / അടിസ്ഥാന നിയമവിദ്യാഭ്യാസം നൽകുക എന്നതും കൂടി നിങ്ങളുടെ തൊഴിൽപരമായ ചുമതല നിങ്ങൾക്കില്ലേ ? എന്തുകൊണ്ട് നിങ്ങളത് ചെയ്യുന്നില്ല ?. നിയമത്തിലുള്ള അജ്ഞതയും വമ്പൻ വക്കീലന്മാരെ ഏർപ്പെടുത്താൻ ആവശ്യമായ സാമ്പത്തിക ശേഷിയില്ലായിമായും കാരണം എത്രയോ നിരപരാധികൾ നമ്മുടെ ജയിലുകളിൽ കഴിയുന്നുണ്ടെന്നു പല പത്രങ്ങളിലും ബഹുമാന്യയായ. ശ്രീമതി കിരൺ ബെഡി IPS എഴുതിയ പുസ്തകത്തിലും സൂചിപ്പിക്കുന്നു . എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങളിൽ വിശദമായ അന്വേഷണറിപോർട്ടുകൾ പ്രസിദ്ധീകരിച്ചുകൊണ്ട് നിങ്ങൾ പത്രപ്രവർത്തകർ ജനങ്ങളെ ബോധവൽക്കരിക്കുന്നില്ല ?.
ReplyDelete