Flash News

6/recent/ticker-posts

മൂസയ്ക്ക് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച് ഡോക്ടർമാർ; സംസ്‌കാര ചടങ്ങുകൾക്കായി ഒരുങ്ങി ബന്ധുക്കൾ; വീട്ടിലേക്കുള്ള യാത്രയിൽ ആംബുലൻസിൽ വെച്ച് വയോധികന് പുനർജന്മം!

Views


ആലുവ: ആശുപത്രിയിൽ നിന്നും ഡോക്ടർമാർ മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് വിധിച്ച് വീട്ടിലേക്ക് മടക്കിയ വയോധികന് ആംബുലൻസിൽ വെച്ച് പുനർജന്മം. ഡോക്ടർമാരുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ ബന്ധുക്കളെയെല്ലാം വിളിച്ചറിയിച്ച് അന്ത്യകർമങ്ങൾക്കായി ബന്ധുക്കൾ തയ്യാറെടുക്കവെയാണ്് ആലുവ സ്വദേശിയായ മൂസ മരണത്തെ വെല്ലുവിളിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയതെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തേ മൂസയ്ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീട് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് എറണാകുളം നഗരത്തിലെ പ്രമുഖ ആശുപത്രിയിലേക്ക് മാറ്റിയത്.

ഒരുപാട് പേർ ആശ്രയിക്കുന്ന എറണാകുളം നഗരത്തിലെ പ്രശസ്ത ആശുപത്രിയിൽ വെച്ചാണ് മൂസയുടെ ‘മരണം’ സ്ഥിരീകരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചെന്നും വെൻറിലേറ്റർ മാറ്റിയാൽ അൽപസമയത്തിനകം മരിക്കുമെന്നും ഈ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. ഇതോടെ ദുഖാർത്തരായ കുടുംബാംഗങ്ങൾ അന്ത്യനിമിഷങ്ങൾ വീട്ടിലാക്കാമെന്ന് നിശ്ചയിച്ച് മൂസയുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ ബന്ധുക്കളെയും നാട്ടുകാരെയും വിവരമറിയിക്കുകയും അന്ത്യകർമങ്ങൾക്ക് തയ്യാറെടുക്കുകയും ചെയ്തു.

 🔹വീഡിയോ കാണാം 👇


വെന്റിലേറ്റർ ഒഴിവാക്കി ഓക്‌സിജൻ സൗകര്യമുള്ള ആംബുലൻസിൽ മൂസയെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇദ്ദേഹം കണ്ണുതുറന്നത്. ശ്വസിക്കാനും ആരംഭിച്ചു. ഉടനെ തന്നെ മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും കാര്യമായ ചികിത്സയില്ലാതെ തന്നെ മൂസ ജീവിതത്തിലേക്ക് തിരിച്ച് വന്നു.

ഇപ്പോൾ പ്രാഥമിക കാര്യങ്ങൾക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടതില്ലാത്ത അവസ്ഥയിലെത്തി. മരിക്കാതെ തന്നെ തന്നെ തന്റെ മരണം വിധിച്ച ആശുപത്രികളെ ആശ്രയിക്കാതെ ഇനി എന്ത് വന്നാലും വീട്ടിൽ കിടന്ന് മരിച്ചാൽ മതിയെന്ന നിശ്ചയത്തിലാണ് മൂസ. ഇദ്ദേഹം വീണ്ടും തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് മക്കളും. എന്തായാലും ആശുപത്രിക്കെതിരെ പരാതി നൽകാനിരിക്കുകയാണ് ബന്ധുക്കൾ.



Post a Comment

1 Comments

  1. ആശുപത്രികളുടെ വലിപ്പവും പത്രാസുകളും ആധുനികതയും സ്പെശ്യാലിറ്റിയും കൂടിക്കൂടി വരുമ്പോൾ അവിടത്തെ ഡോക്ടർമാർ എന്ന മനുഷ്യർ തീരെ അപ്രസക്തരാകുകയും മനസ്സാക്ഷിയില്ലാത്ത യന്ത്രങ്ങൾ തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു . അപ്പോൾ സ്വഭാവികമായും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന പലതും സംഭവിച്ചെന്നിരിക്കും . നമ്മൾ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും നല്ലത് കുറേക്കൂടി ചെറിയ ആശുപത്രികളും അവിടെ ഉണ്ടാകാനിടയുള്ള വലിയ മനസ്സുള്ള ഡോക്ടർമാരുമാണ് എന്ന് ഈയുള്ളവന്റെ മനസ്സ് പറയുന്നു .

    ReplyDelete