മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു.
✒️മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലാണ് മുഖ്യമന്ത്രി. നിലവിൽ രോഗലക്ഷണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.
നേരത്തെ മകൾ വീണയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താനെത്തിയത്.
മകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പുറത്ത് പരിപാടികൾക്കൊന്നും പോകാതെ ഹോം ക്വാറന്റീനിലായിരുന്നു.
മരുമകൻ മുഹമ്മദ് റിയാസിനും കൊവിഡ് സ്ഥിരീകരിച്ചു.മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളോട് അടുത്തിടപഴകിയ ഉദ്യോഗസ്ഥരോടും കുടുംബാംഗങ്ങളോടുമെല്ലാം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡിന്റെ തുടക്കം മുതൽ അങ്ങേയറ്റം കരുതലോടെയായിരുന്നു മുഖ്യമന്ത്രി ഇടപെട്ടിരുന്നതെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് നിരവധി യോഗങ്ങളിൽ പങ്കെടുത്തിരുന്നു. ഈ പരിപാടികളിൽ എത്തിയവരും ജാഗ്രത പാലിക്കണം.
2 Comments
This comment has been removed by the author.
ReplyDeleteഒരു ജീവിതം മുഴുവൻ കമ്യുണിസത്തെയും കമ്യുണിസ്റ്റ് ചൈനയെയും ന്യായീകരിച്ചു ന്യായീകരിച്ചു കോടീശ്വരൻമാരാ യി . അവസാനകാലത്ത് അതേ "മധുരമനോഹരമനോജ്ഞ" ചൈന തന്നെ വിതച്ച സർവനാശത്തിൽ സഖാക്കൾക്ക് എട്ടിന്റെ പണി കിട്ടി. ഇതിനായിരിക്കുമോ "ജനം" ഈ കാവ്യനീതി എന്നൊക്കെ പറയുന്നത് ?. ആ ?.
ReplyDelete