Flash News

6/recent/ticker-posts

പ്രവാസികൾക്കും അന്യസംസ്ഥാന യാത്രികർക്കും സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ; പൊലീസിന്റെ പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ

Views

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനം അതിശക്തമായതോടെ വ്യാപനം നിയന്ത്രണവിധേയമാക്കാൻ പ്രവാസികൾക്കും അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്ന യാത്രക്കാർക്കും കർശന നിയന്ത്രണങ്ങളുമായി സർക്കാർ. പുറത്ത് നിന്നും കേരളത്തിലെത്തുന്നവർ കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം. ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങൾ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പൊലീസ് അറിയിച്ചിട്ടുണ്ട്.

റവന്യു വകുപ്പിന്റെ കൊവിഡ് ജാഗ്രതാ പോർട്ടലായ https://covid19jagratha.kerala.nic.in സന്ദർശിച്ച് രജിസ്‌റ്റർ ചെയ്യണം. വിമാന, റെയിൽ മാർഗമല്ലാതെ റോഡ് മാർഗം വരുന്നവരും പുതുതായി രജിസ്‌റ്റർ ചെയ്യേണ്ടതുണ്ട്. മൊബൈൽ നമ്പർ നൽകി ഒടിപി വഴി വെരിഫൈ ചെയ്‌ത ശേഷം പേരും ഐ.ഡി നമ്പരും ഉപയോഗിച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. ഇതിന്റെ വിവരം മെസേജായി ലഭിക്കും. ഈ ലിങ്കിലൂടെ പാസിന്റെ പി.ഡി.എഫ് ലഭിക്കും. ചെക്‌പോസ്‌റ്റിൽ ഇത് കാണിച്ചാൽ സംസ്ഥാനത്തിനുള‌ളിലേക്ക് പ്രവേശിക്കാം.
റവന്യു വകുപ്പിന്റെ കൊവിഡ് ജാഗ്രതാ പോർട്ടലായ https://covid19jagratha.kerala.nic.in സന്ദർശിച്ച് രജിസ്‌റ്റർ ചെയ്യണം. വിമാന, റെയിൽ മാർഗമല്ലാതെ റോഡ് മാർഗം വരുന്നവരും പുതുതായി രജിസ്‌റ്റർ ചെയ്യേണ്ടതുണ്ട്. മൊബൈൽ നമ്പർ നൽകി ഒടിപി വഴി വെരിഫൈ ചെയ്‌ത ശേഷം പേരും ഐ.ഡി നമ്പരും ഉപയോഗിച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. ഇതിന്റെ വിവരം മെസേജായി ലഭിക്കും. ഈ ലിങ്കിലൂടെ പാസിന്റെ പി.ഡി.എഫ് ലഭിക്കും. ചെക്‌പോസ്‌റ്റിൽ ഇത് കാണിച്ചാൽ സംസ്ഥാനത്തിനുള‌ളിലേക്ക് പ്രവേശിക്കാം.

കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണ്ടതുണ്ട്.

ഇതിനായി റവന്യൂ വകുപ്പിന്റെ കോവിഡ് ജാഗ്രതാ പോർട്ടലായ
https://covid19jagratha.kerala.nic.in വെബ്സൈറ്റ് സന്ദര്ശിക്കുക. ...


Post a Comment

1 Comments

  1. ഏറ്റവും എളുപ്പമുള്ളതും ഏറ്റവും സന്തോഷദായകവുമായ പരിപാടിയാണല്ലോ പ്രവാസികളുടെ തലയിൽ കയറി നിരങ്ങുക എന്നത് . 72 മണിക്കൂർ മുമ്പേയെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വന്നിറങ്ങുന്ന പ്രവാസി വീണ്ടും 14 ദിവസം ക്വാറന്റൈനിൽ കഴിയണം . പോരാ ആ ക്വാറന്റൈൻ കാലത്തിനു ശേഷം പാവം പ്രവാസി വീണ്ടും ടെസ്റ്റ്‌ ചെയ്തു നെഗറ്റീവ് റിപ്പോർട്ട്‌ ഹാജറാക്കണം. എന്നാലോ നാട്ടിലുള്ളവരും സദാ നിയമം ലംഘിക്കുന്നത് വിനോദമാക്കിയവരുമായ പൗരന്മാർക്ക് ഇതൊന്നും വേണ്ട. അവർക്കു സാനിറ്റൈസിങ് വേണ്ട , മാസ്ക് വേണ്ട , ഹെൽമെറ്റ്‌ വേണ്ട , സീറ്റ്ബെൽറ്റ് വേണ്ട , എവിടെയും കൂട്ടം കൂടാം , തിക്കിത്തിരക്കി നിൽക്കാം നടക്കാം ബസ്സിലും ട്രെയിനിലും യാത്ര ചെയ്യാം. പോലീസും അധികാരികളും സർക്കാരും ഒക്കെ നോക്കി നിൽക്കുകയേയുള്ളൂ. പക്ഷേ പാവം പ്രവാസി അനങ്ങിയാൽ മതി. അവന്റെ തലയിൽ കയറി നടപടിയെടുക്കും , നിയമം നടപ്പാക്കും . ഒരു കാര്യം , ഒരു സംശയമാണ് , കുറേക്കാലമായി മനസ്സിൽ കൊണ്ടുനടക്കുന്നസംശയം. ഈ പ്രവാസി ശരിക്കും ഇന്ത്യൻ പൗരനല്ലേ ?. നാട്ടിലുള്ള പ്രവാസികളല്ലാത്ത പൗരന്മാർക്കുള്ള പൗരാവകാശങ്ങളും മനുഷ്യവകാശങ്ങളും ഒന്നും ഈ പ്രവാസിക്കില്ല എന്ന് നമ്മുടെ ഭരണഘടനയിൽ എവിടെയെങ്കിലും (ആരും കാണാത്തിടത്തോ മറ്റോ ) ആരെങ്കിലും എഴുതിവെച്ചിട്ടുണ്ടോ ?. പ്രവാസികളോടുള്ള അയിത്തവും തൊട്ടുകൂടായിമായും തീണ്ടിക്കൂടായിമായും പുശ്ചവും കാണുമ്പോൾ അങ്ങനെ തോന്നിപ്പോകുകയാണ് .

    ReplyDelete