Flash News

6/recent/ticker-posts

കൊവിഡ് വ്യാപനം: മോദി രാജിവെയ്ക്കണം; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ഹാഷ്ടാഗ്

Views

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രി മോദി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററില്‍ ട്രെന്റിങ് ആയി ഹാഷ്ടാഗ്. കൊവിഡ് വ്യാപനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്നാണ് ട്വിറ്ററില്‍ ഉയരുന്ന ആവശ്യം.  

കൊവിഡ് നിരവധി പേരുടെ ജീവനെടുത്ത് പടര്‍ന്നു പിടിക്കുമ്പോഴും മോദി നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുകയാണെന്നാരോപിച്ച് 'ResignModi' എന്ന ഹാഷ്ടാഗിലാണ് ഈ ആവശ്യമുന്നയിക്കുന്നത്.

ചില സംസ്ഥാനങ്ങളില്‍ രോഗികളെ കിടത്താന്‍ ബെഡുകള്‍ പോലും തികയാത്ത അവസ്ഥയാണുള്ളത്. ഓക്‌സിജന്‍ ദൗര്‍ലഭ്യം മിക്ക ആശുപത്രികളിലും നേരിടുന്നുണ്ട്. കൊവിഡ് ബാധിച്ച് മരിച്ച മൃതശരീരങ്ങള്‍ ഒന്നായി ദഹിപ്പിക്കുന്നതും സംസ്‌കരിക്കുന്നതുമായ ചിത്രങ്ങള്‍ പങ്കുവെച്ചാണ് പലരും ട്വീറ്റ് ചെയ്തത്. 'ചിതകളെരിയുമ്പോള്‍ മോദി റാലി നടത്തുകയായിരുന്നു' എന്ന തലവാചകവും പലരും ട്വീറ്റുകളില്‍ ഉപയോഗിച്ചു.

'പ്രധാനമന്ത്രീ...തീവ്രദേശീയതയും മതവൈരവും പച്ചമരുന്നുകളും കൊണ്ട് വിനാശകാരിയായ മഹാമാരിയെ നിങ്ങള്‍ക്ക് പരാജയപ്പെടുത്താനാകില്ല. അതിന് കൃത്യമായ പ്ലാനിങ്ങും നടപടികളും ശാസ്ത്രത്തിന്റെ പിന്‍ബലവും വേണം. അത് നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ ഫാസിസ്റ്റുകളെപ്പോലെ പെരുമാറുന്നത് നിര്‍ത്തി മനുഷ്യ ജീവനുകളിലേക്ക് ശ്രദ്ധിക്കൂ' -ഭവിക കപൂര്‍ എന്നയാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു.


Post a Comment

0 Comments