Flash News

6/recent/ticker-posts

പ്രതിദിന കേസുകള്‍ രണ്ടു ലക്ഷത്തിലേക്ക്; രാജ്യത്ത് കൊവിഡ് കുതിച്ചുയരുന്നു

Views
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കുതിച്ചുയര്‍ന്നു. രണ്ടു ലക്ഷത്തിലേക്ക് അടുക്കുകയാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കേസുകള്‍. 24 മണിക്കൂറിനിടെ 1,84.372 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1024 മരണവും റിപ്പോര്‍ട്ട് ചെയ്തു.

പല സംസ്ഥാനങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ഹരിയാനയില്‍ ഇന്ന് രാത്രി മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

1,38,73,825 ആണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് കേസുകള്‍. 1,23,36,036 പേര്‍ രോഗമുക്തി നേടി. 13,65,704 പേര്‍ ആണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 1,72,085 പേരാണ് വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 11,11,79,578 ആണ് ആണ് വാക്‌സിനേഷന്‍.


Post a Comment

1 Comments

  1. മുഴുവൻ പൗരന്മാർക്കും വാക്‌സിനേഷൻ നൽകിക്കഴിയുന്നതുവരെ സംസ്ഥാന നിയമസഭകളിലേക്കും ലോകസഭയിലേക്കുമുള്ള തെരെഞ്ഞെടുപ്പുകൾ നീട്ടിവെക്കണമായിരുന്നു . നമ്മുടെ രാഷ്ട്രീയത്തൊഴിലാളികൾക്ക് തെരഞ്ഞെടുപ്പുമാമാങ്കം നടത്താനുള്ള ധൃതി അൽപ്പം കൂടിപ്പോയി . IMA യെപ്പോലുള്ള ബുദ്ധിജീവിസംഘടനകൾ (മെഡിക്കൽ രംഗത്തുള്ള എല്ലാവരും ) ഇക്കാര്യത്തിൽ കുറ്റകരമായ മൗനം പാലിക്കുകയുമാണ് ചെയ്തത് . പോയ ബുദ്ധി ഇനി ആനവലിച്ചാൽപ്പോലും തിരിച്ചുകിട്ടില്ലല്ലോ. നമ്മൾ അനുഭവിച്ചുതന്നെ തീർക്കണം ഈ വിഡ്ഢിത്തങ്ങളും ദുരിതങ്ങളും. ഇതാണ് പറയുന്നത് , ജനാധിപത്യത്തിൽ ഓരോ ജനതക്കും അവരവർ അർഹിക്കുന്ന സർക്കാരുകളെ മാത്രമേ ലഭിക്കുകയുള്ളൂ എന്ന്.

    ReplyDelete