Flash News

6/recent/ticker-posts

ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെ.ടി. ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത; മന്ത്രിസ്ഥാനത്ത് നീക്കണമെന്നും നിർദ്ദേശം.

Views
ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെ.ടി. ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത; മന്ത്രിസ്ഥാനത്ത് നീക്കണമെന്നും നിർദ്ദേശം.



തിരുവനന്തപുരം: ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെ.ടി. ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത. ആരോപണം പൂര്‍ണമായും സത്യമാണെന്നും അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നും അദ്ദേഹത്തിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കും.

ബന്ധുവായ കെ.ടി. അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം.

വി.കെ. മുഹമ്മദ് ഷാഫി എന്ന ആളാണ് പരാതി നല്‍കിയിരുന്നത്. പരാതിയില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്ന് ലോകായുക്ത കണ്ടെത്തി. മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും കാണിച്ചെന്നും അതിനാല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും സ്ഥാനത്തുനിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്.



Post a Comment

1 Comments

  1. ഹോ , എന്റീശ്വരാ , ഒരു വിപ്ലവ നക്ഷത്രത്തിന്റെ ദയനീയമായ പതനം കണ്ടുനോക്കൂ . നാളെ ഒരു തോണികടന്ന് അക്കരെയെത്തി പാർട്ടിയുടെ പോളിറ്റ്ബ്യുറോ മെമ്പറു വരേ ആയി പാർട്ടിയെയും ഇന്ത്യൻ വിപ്ലവത്തെയും മുന്നിൽ നിന്ന് നയിക്കേണ്ട മഹാവിപ്ലവകാരിയും കമ്യുണിസ്റ്റ്മാണിക്യവുമാണ് "വീണിതല്ലോ കിടക്കുന്നു ധരണിയിൽ , ഷോണിതവുമണിഞ്ഞഹോ ശിവ ശിവ" എന്ന് മഹാകവി പാടിവെച്ചതുപോലെ കമന്നടിച്ചു കിടക്കുന്നതു . എന്റെ കാറൽ മാർക്സ് മുത്തപ്പാ , ഞങ്ങൾ , സഖാക്കളും ഉത്സാഹക്കമ്മിറ്റിക്കാരും ഇതെങ്ങനെ സഹിക്കും ?.

    ReplyDelete