Flash News

6/recent/ticker-posts

വാക്‌സിന്‍ ചലഞ്ച്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന ഒരുകോടി കടന്നു

Views


തിരുവനന്തപുരം: കോവിഡ് വാക്സിൻ വിലയിൽ കേന്ദ്രം വിവേചനം കാണിക്കുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് തരംഗമാകുന്നു.

ഇത്തരത്തിൽ പ്രചാരണം തുടങ്ങിയതിന് ശേഷം രണ്ടുദിവസം കൊണ്ട് ദുരുതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവന ഒരുകോടി കടന്നു. ഇപ്പോഴും സംഭാവന ലഭിക്കുന്നത് തുടരുകയാണ്.

കോവിഡ് വ്യാപനത്തിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 27 മുതൽ 2021 ഏപ്രിൽ 23 വരെ ആകെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 525.3 കോടി രൂപയാണ്.

730.22 കോടി രൂപ കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ചെലവഴിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ഇലക്ട്രോണിക് സംഭാവന ആയി സൈറ്റ് വഴി ലഭിച്ചത് 246 കോടി രൂപയാണ്.

Post a Comment

0 Comments