Flash News

6/recent/ticker-posts

വിശുദ്ധ റമദാന്‍ പിറന്നു. കാപ്പാട് മാസപ്പിറവി ദര്‍ശിച്ചതോടെയാണ് കേരളത്തില്‍ ഖാദിമാര്‍ റമദാന്‍ ഉറപ്പിച്ചത്. ലോകമെമ്പാടുമുള്ള മുസ്‌ലിം വിശ്വാസികള്‍ ഇനി ഒരുമാസക്കാലം വ്രത വിശുദ്ധിയിലാവും.

Views
മണ്ണും മനസ്സും നാഥനിലേക്ക്; ഇനി പുണ്യങ്ങളുടെ പൂക്കാലം പകലുകളില്‍ അന്നപാനീയങ്ങള്‍ ഒഴിവാക്കി ദൈവവിചാരങ്ങളില്‍ അവര്‍ മുഴുകും.

ദാന ധര്‍മങ്ങളും പുണ്യകര്‍മങ്ങളും നിറഞ്ഞ ആത്മവിചാരങ്ങളാല്‍ ജീവിതം സമ്പന്നമാക്കാനുള്ള അവസരമാണ് റമദാന്‍ വിശ്വാസികള്‍ക്കുനല്‍കുന്നത്

വിശുദ്ധ റമദാന്‍ പിറന്നു. കാപ്പാട് മാസപ്പിറവി ദര്‍ശിച്ചതോടെയാണ് കേരളത്തില്‍ ഖാദിമാര്‍ റമദാന്‍ ഉറപ്പിച്ചത്. ലോകമെമ്പാടുമുള്ള മുസ്‌ലിം വിശ്വാസികള്‍ ഇനി ഒരുമാസക്കാലം വ്രത വിശുദ്ധിയിലാവും. പകലുകളില്‍ അന്നപാനീയങ്ങള്‍ ഒഴിവാക്കി ദൈവവിചാരങ്ങളില്‍ അവര്‍ മുഴുകും. ദാന ധര്‍മങ്ങളും പുണ്യകര്‍മങ്ങളും നിറഞ്ഞ ആത്മവിചാരങ്ങളാല്‍ ജീവിതം സമ്പന്നമാക്കാനുള്ള അവസരമാണ് റമദാന്‍ വിശ്വാസികള്‍ക്കുനല്‍കുന്നത്. ശരീരവും മനസും പ്രപഞ്ചസ്രഷ്ടാവിന്റെ കാരുണ്യത്തിനായി തുടിക്കുന്ന ദിനരാത്രങ്ങളാണ് ഇനി. ആത്മസമര്‍പ്പണത്തിന്റെ നിറവിലേക്ക് വിശ്വാസികള്‍ നടന്നുകയറുന്ന പുണ്യരാപ്പകലുകള്‍ ഭക്തിസാന്ദ്രമാക്കാന്‍ ദൈവഭവനങ്ങളും വിശ്വാസികളുടെ മനസും ദിവസങ്ങള്‍ക്കു മുമ്പേ തയ്യാറെടുത്തിരുന്നു. ഇനിയുള്ള ദിനരാത്രങ്ങളില്‍ തിന്‍മയെ ആട്ടിയോടിച്ച് നന്‍മപുണരാനുള്ള പരിശ്രമത്തിന്റേതാണ്. അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിച്ച് സ്വന്തം ഇച്ഛപ്രകാരം അനുഷ്ടിക്കുന്ന ആരാധനയാണ് നോമ്പ്.


Post a Comment

0 Comments