Views
മന്ത്രി കെടി ജലീലിനെതിരായ ലോകായുക്ത ഉത്തരവില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാര്‍ അയയ്ക്കുന്ന ഫയലില്‍ താന്‍ സാധാരണ ഒപ്പുവെക്കാറാണ് പതിവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ യോഗ്യതയാണ് മന്ത്രി കെടി ജലീല്‍ നിര്‍ദ്ദേശിച്ചത്. അതിനാലാണ് ഫയലില്‍ ഒപ്പിട്ടുനല്‍കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് അവലോകനത്തിനുശേഷമുള്ള പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
0 Comments