Flash News

6/recent/ticker-posts

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡ‍ൗൺ 2021 മെയ് 8 മുതൽ 16 വരെ.

Views

തിരുവനന്തപുരം: 2021 മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ആയിരിക്കും. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് നീക്കം. ഒമ്പത് ദിവസത്തെ ലോക്ക്ഡൗൺ കൊണ്ട് കാര്യങ്ങൾ അൽപ്പമെങ്കിലും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സംസ്ഥാനത്ത് കൊവിഡ് പ്രതിദിന കണക്ക് ഇന്നലെ നാൽപ്പതിനായിരം കടന്നിരുന്നു. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്നും നിയന്ത്രണങ്ങൾ കൂടുതൽ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നതാണ്. ചില ജില്ലകളിൽ ഐസിയും കിടക്കകളും വെൻ്റിലേറ്റർ കിടക്കകളും ലഭ്യമല്ലാത്ത സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. 

ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾ സർക്കാരിൽ നിന്ന് വരാൻകാത്തിരിക്കുകയാണ്. 


Post a Comment

1 Comments

  1. ഇപ്പോഴുണ്ടായിട്ടുള്ള കോവിഡിന്റെ ഈ തീവ്രവ്യാപനം സാമാന്യബോധമോ ദീർഘദൃഷ്ടിയോ അശേഷമില്ലാത്ത തെരഞ്ഞെടുപ്പു കമ്മീഷൻ വരുത്തിവെച്ചതാണ് . തെരഞ്ഞെടുപ്പു പ്രഖ്യാപിക്കണമെങ്കിൽ , അത് ഇന്ത്യയിലെ മുഴുവൻ പൗരന്മാരെയും വാക്സിനേറ്റു ചെയ്തതിന് ശേഷം മാത്രമേ പറ്റൂ എന്ന് ജനങ്ങളോട് പ്രതിബദ്ധാതയുണ്ടായിരുന്നുവെങ്കിൽ തെരഞ്ഞെടുപ്പു കമ്മീഷൻ വാശിപിടിക്കണമായിരുന്നു . നിർഭാഗ്യവശാൽ ആദരണീയനായ ബ്രഹ്മശ്രീ . T. N. ശേഷന് ശേഷം അങ്ങനെയൊരാൾ നമ്മുടെ നിർവചനസദനത്തിൽ കയറി വന്നിട്ടില്ലല്ലോ . കേഴുക പ്രിയനാടേ എന്നല്ലാതെ എന്ത് പറയാൻ ?.

    ReplyDelete