Flash News

6/recent/ticker-posts

തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ അധികാരമേറ്റു. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേറ്റു. മന്ത്രിസഭയിൽ 15 പുതുമുഖങ്ങളും രണ്ട് വനിതാ മന്ത്രിമാരുമുണ്ട്.

Views
🔹തമിഴ്‌നാട്‌ മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ അധികാരമേറ്റു; മന്ത്രിസഭയില്‍ 34 അംഗങ്ങള്‍.

ചെന്നൈ ;തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ അധികാരമേറ്റു. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേറ്റു. മന്ത്രിസഭയിൽ 15 പുതുമുഖങ്ങളും രണ്ട് വനിതാ മന്ത്രിമാരുമുണ്ട്. ഉദയനിധി സ്റ്റാലിൻ മന്ത്രിസഭയിൽ ഇല്ല. രാജ്ഭവനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. കമൽഹാസൻ, ശരത്കുമാർ, പി ചിദംബരം തുടങ്ങിയവർ ചടങ്ങിനെത്തി.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണാഡിഎംകെയെ ഭരണത്തിൽ നിന്നും തൂത്തെറിഞ്ഞാണ് ദ്രാവിഡ രാഷ്ട്രീയത്തില്‍ ഡിഎംകെ അധികാരം പിടിച്ചത്. 234 സീറ്റുകളുള്ള തമിഴ്നാട്ടിൽ 158 സീറ്റുകളില്‍ ഡിഎംകെ സഖ്യം മുന്നേറിയപ്പോൾ അണ്ണാ ഡിഎംകെ 76 സീറ്റിലൊതുങ്ങി. 

ഡിഎംകെ 13 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച 1989 ലാണ് സ്റ്റാലിന്‍ ആദ്യമായി നിയമസഭയില്‍ എത്തുന്നത്. എന്നാല്‍ മന്ത്രിസ്ഥാനമൊന്നും ലഭിച്ചില്ല. വീണ്ടും 1996ല്‍ ഡിഎംകെ ഭരണത്തിലെത്തിയപ്പോഴും എംഎല്‍എ ആയിത്തന്നെ തുടര്‍ന്നു. പിന്നീട് ചെന്നൈ മേയര്‍ സ്ഥാനം ലഭിച്ചപ്പോള്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ് സ്റ്റാലിനെ കൂടുതല്‍ ജനശ്രദ്ധയിലേക്ക് എത്തിക്കുന്നത്.



Post a Comment

1 Comments

  1. തിരു . M. K. സ്റ്റാലിനു അഭിനന്ദങ്ങളുടെ പൂച്ചെണ്ടുകൾ .

    ReplyDelete