Flash News

6/recent/ticker-posts

രണ്ടാം പിണറായി സർക്കാർ ഇന്ന് അധികാരമേൽക്കും ; സത്യപ്രതിജ്ഞ വൈകീട്ട് 3.30 ന്..!

Views
രണ്ടാം പിണറായി സർക്കാർ ഇന്ന് അധികാരമേൽക്കും ; സത്യപ്രതിജ്ഞ വൈകീട്ട് 3.30 ന്..!

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് ചടങ്ങ് നടക്കുന്നത്. വൈകിട്ട് 3.30ന് തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേ‍ഡിയത്തിലാണ് ആ ചരിത്ര മൂഹൂര്‍ത്തം നടക്കുന്നത്.

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് 500ഓളം പേരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ലോക്ക് ഡൌണ്‍ നിലനില്‍ക്കുന്നത് കൊണ്ട് എല്ലാവരും എത്തിച്ചേരാന്‍ സാധ്യതയില്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആദ്യം സത്യവാചകം ചൊല്ലിക്കൊടുക്കും. 

 തുടര്‍ന്ന് മറ്റ് 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. അതേസമയം ഇന്നലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ കരാർ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. സത്യപ്രതിജ്ഞയിൽ ആളെണ്ണം കുറയ്ക്കുന്നതാകും ഉചിതമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെടട്ടിരുന്നു .


Post a Comment

0 Comments