ഗസ്സ: ഫലസ്തീന്‍ നഗരമായ ഗസ്സയ്ക്കു നേരെയുള്ള ഇസ്‌റാഈല്‍ വ്യോമാക്രമണം തുടരുന്നു. കഴിഞ്ഞ ഏഴു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട ദിവസമാണിന്ന്. 42 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും മൂന്നു കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്തു.
തുടര്‍ച്ചയാണ് ഏഴാം ദിവസമാണ് ഗസ്സയ്ക്കു നേരെ ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്. ഇന്ന് തകര്‍ത്തവയില്‍ രണ്ട് കെട്ടിടങ്ങളും താമസകേന്ദ്രങ്ങളാണ്.
ഫലസ്തീന്‍ പോരാളിസംഘമായ ഹമാസ് മേധാവി യഹിയ അല്‍ സിന്‍വാറിന്റെ വീടിനു നേരെയും മിസൈലാക്രമുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊല്ലപ്പെട്ടവരുടെ മേലുള്ള കൂട്ട മയ്യത്ത് നിസ്‌കാരം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഗസ്സയില്‍ 188 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 55 കുട്ടികളും 33 സ്ത്രീകളും പെടുന്നു. 1200 ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു. ഫലസ്തീന്റെ മറ്റൊരു ഭാഗമായ വെസ്റ്റ് ബാങ്കില്‍ 13 പേര്‍ കൊല്ലപ്പെട്ടു.
രണ്ടു കുട്ടികളടക്കം പത്തു പേരാണ് ഹമാസ് ആക്രമണത്തില്‍ ഇസ്‌റാഈലില്‍ കൊല്ലപ്പെട്ടത്.
1 Comments
രണ്ടു കൂട്ടരും (ഇസ്രായേലികളും ഫിലസ്തീനികളും ) സായുധസമരത്തിന്റെയും യുദ്ധത്തിന്റെയും ഭീകരപ്രവർത്തനങ്ങളുടെയും ആരാധകരും പ്രയോക്താക്കളുമാണ് . അവര് തമ്മിൽതമ്മിൽ അടിച്ചും ചത്തും കൊന്നും ഒരു തീരുമാനത്തിലെത്തട്ടെ എന്ന് കരുതി മാറി നിൽക്കുകയാണ് പരിഷകൃതസമൂഹം ചെയ്യേണ്ടത് . എല്ലാവരും വിട്ടുനിന്നാൽ അവര് തമ്മിൽ ഒരു ഒത്ത്തുതീർപ്പിലെത്തുക മാത്രമല്ല രണ്ടു കൂട്ടരും ഒറ്റക്കെട്ടാവുകയും ചെയ്തേക്കാം . മതവിശ്വാസത്തിൽ മാത്രമേ അവർതമ്മിൽ നേരിയ വ്യത്യാസം നിലനിൽക്കുന്നുള്ളൂ . രണ്ടും ഒരൊറ്റ വംശമാണ് . ഒരേ നാട്ടുകാരാണ് . ഫിലാഫിലും വഴുതനങ്ങ പൊരിച്ചതും പലതരത്തിൽ ചുട്ടെടുത്ത ഇറച്ചിയും മീനും ആണ് രണ്ടുകൂട്ടരുടെയും ഭക്ഷണം. വംശീയമായ അഭിമാനം രണ്ടുകൂട്ടരും അഹങ്കാരത്തിന്റെ എവെറസ്റ്റ് കൊടുമുടിയോളം വെച്ചുപുലർത്തുന്നു . ലോകത്തിലെ ഏറ്റവും ഉന്നതമായ വംശം തങ്ങളുടേതാണെന്ന് രണ്ടുകൂട്ടരും വിശ്വസിക്കുന്നു . മറ്റുള്ളവരൊക്കെ വെറും പുഴുക്കൾക്ക് സമാനരാണെന്ന് വിശ്വസിക്കുക മാത്രമല്ല പ്രവൃത്തിയിലും അക്കാര്യം സദാ പ്രകടിപ്പിക്കുകയും ചെയ്യുന്നു . അവര് തമ്മിൽ തല്ലി തീരുമാനിക്കട്ടെ . നമ്മൾ ദൂരെ വിട്ടുനിൽക്കുന്നതാണ് ഉത്തമം .
ReplyDelete