Flash News

6/recent/ticker-posts

ഇരട്ടക്കുട്ടികളെ കാത്തിരുന്ന ദമ്പതികൾക്ക് കിട്ടിയത് മറ്റൊരു സർപ്രൈസ്..

Views
പത്തുമാസം കാത്തിരുന്നത്​ ഇരട്ടകുഞ്ഞുക്കൾക്ക് വേണ്ടി. എന്നാൽ കാത്തിരിപ്പിനൊടുവിൽ കണ്ടത് മറ്റൊരു സർപ്രൈസ്.
21 കാരിയായ ആംബർ കുംബർലാൻഡും ഭർത്താവും ആംബറിന്‍റെ വലിയ വയറ് കണ്ടതിനാലാവും കാത്തിരുന്നത് ഇരട്ടകുഞ്ഞുക്കൾക്ക് വേണ്ടി. എന്നാൽ വയറ്റിൽ ഒരു കുഞ്ഞ് ഒള്ളൂവെന്ന്​ ഡോക്ടർമാർ പരിശോധനയിലൂടെ നേരത്തെ മനസിലാക്കിയിരുന്നു. അതിനാൽ അവർ കാത്തിരുന്നത് വയറിനുള്ളിലെ ഒളിഞ്ഞ് കിടക്കുന്ന ആ ആശ്ചര്യത്തെയായിരുന്നു. 

ഏപ്രിൽ 16 ന് ആംബർ പ്രസവിച്ചു. പക്ഷേ ഇരട്ട കുട്ടികൾ ആയിരുന്നില്ല. ഒറ്റ കുഞ്ഞ്. അതും എമിലിയ വന്നത് റെക്കോഡിലേക്ക്. 5.8 കിലോയായിരുന്നു എമിലിയയുടെ തൂക്കം. അതായത് ഇതുവരെ യു.കെ യിൽ ജനിച്ച ഏറ്റവും തൂക്കം കൂടിയ രണ്ടാമത്തെ കുഞ്ഞ്. തൂക്കം കൂടുതൽ ഉള്ള കുഞ്ഞിന് എമിലിയയെക്കാൾ വെറും 2 പൗണ്ടിൻ്റെ വ്യത്യാസം. 

36 ആഴ്ചയിൽ ഉണ്ടാവേണ്ട തൂക്കം കുഞ്ഞിന് 32 ആഴ്ച കൊണ്ട് തന്നെ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.


Post a Comment

0 Comments